കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോവളം: സര്‍ക്കാരിനെതിരെ ഐടിഡിസി

  • By Staff
Google Oneindia Malayalam News

കൊച്ചി: കോവളം കൊട്ടാരം ഏറ്റെടുത്ത സംസ്ഥാന സര്‍ക്കാരിന്റെ നടപടി വിശ്വാസലംഘനവും കരാര്‍ ലംഘനവുമാണെന്ന് ഐടിഡിസി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കുറ്റപ്പെടുത്തി.

ഐടിഡിസി എംഫാര്‍ ഹോട്ടല്‍ ഗ്രൂപ്പിന് കൈമാറിയ സ്ഥലത്ത് അതിക്രമിച്ചു കടക്കുന്നതിന് പകരം നിയമം അനുസരിച്ചുള്ള നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടിയിരുന്നത് സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി.

ഐടിഡിസി സെക്രട്ടറി സി. സ്റീഫനാണ് സത്യവാങ്മൂലം നല്‍കിയത്. 1970 മുതല്‍ കോവളം കൊട്ടാരവും ചേര്‍ന്നുള്ള സ്ഥലവും ഐടിഡിസിയുടെ ഉടമസ്ഥതയിലാണെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. സ്ഥലം കൈമാറിയതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ 9,50,534 രൂപ സംസ്ഥാന സര്‍ക്കാരിന് 1970 ജൂലൈ 18ന് നല്‍കിയിരുന്നു. കൊട്ടാരവും മറ്റ് കെട്ടിടങ്ങളും ഭൂമിയും ചേര്‍ന്ന 64.5 ഏക്കര്‍ സ്ഥലം ഐടിഡിസിക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരുന്നു. സംസ്ഥാന സര്‍ക്കാരില്‍ നിന്നും കേന്ദ്രം ഭൂമി ഏറ്റെടുക്കുമ്പോള്‍ അതിന് രേഖകള്‍ ആവശ്യമില്ലെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി.

കോവളം കൊട്ടാരം ഏറ്റെടുത്തതിനെതിരെ എംഫാര്‍ ഹോട്ടല്‍ ഗ്രൂപ്പ് സമര്‍പ്പിച്ച റിട്ട് ഹര്‍ജിയിന്മേല്‍ വാദം കേള്‍ക്കുന്ന ഹൈക്കോടതി ബെഞ്ചിന് മുന്നിലാണ് ഐടിഡിസി സത്യവാങ്മൂലം നല്‍കിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X