അതിവേഗപദ്ധതികള്‍ക്ക് നിക്ഷേപം
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ അതിവേഗ പദ്ധതികള്‍ക്കായി റെയില്‍വെയും എയര്‍പോര്‍ട്ട് അഥോറിറ്റി ഓഫ് ഇന്ത്യയും തിരുവനന്തപുരം വിമാനത്താവള വികസന അഥോറിറ്റിയും 459 കോടി മുതല്‍മുടക്കും.
കൊല്ലം-പുനലൂര്‍ മീറ്റര്‍ ഗേജ് ബ്രോഡ്ഗേജാക്കുന്നതിന് റെയില്‍വെ 339 കോടിയാണ് മുടക്കുന്നത്. ഇതിനായുള്ള 37 ഏക്കര്‍ സ്ഥലം ഏറ്റെടുത്തു കഴിഞ്ഞു.
തിരുവനന്തപുരം വിമാനത്താവള വികസനത്തിനായി എയര്‍പോര്‍ട്ട് അഥോറിറ്റിയും വിമാനത്താവളവികസന അഥോറിറ്റിയും 120 കോടി വീതം മുതല്‍മുടക്കും.
വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിനു വേണ്ടി റോഡ്, റെയില്‍വെ വികസനവും അതിവേഗപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications