Get Updates
Get notified of breaking news, exclusive insights, and must-see stories!

റജീനയുടെ അഭിഭാഷകന്‍ വിളിച്ചത് റൗഫിനെ

കോഴിക്കോട്: ഐസ്ക്രീം പാര്‍ലര്‍ കേസിലെ മുഖ്യസാക്ഷി റജീന കോടതിയിലെത്തി സത്യവാങ്മൂലം നല്‍കാന്‍ ശ്രമിച്ച ദിവസം റജീനയുടെ അഭിഭാഷകന്‍ നിരന്തരമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നത് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയുടെ ഭാര്യാസഹോദരനായ റൗഫുമായാണെന്ന് ഒരു ടിവി ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.

റജീന കോടതിയിലെത്തി സത്യവാങ്മൂലം നല്‍കാന്‍ ശ്രമിച്ചതും കോടതി സത്യവാങ്മൂലം സ്വീകരിക്കാന്‍ വിസമ്മതിച്ചതും ഡിസംബര്‍ നാലിനാണ്. അന്ന് കോടതിവളപ്പില്‍ വച്ച് മന്ത്രി കുഞ്ഞാലിക്കുട്ടിയെ അറിയില്ലെന്ന് റജീന മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. റജീന മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കെ അഭിഭാഷകന്‍ മൊബൈല്‍ ഫോണില്‍ ആരുമായോ സംസാരിച്ചുകൊണ്ടിരുന്നതായും ഫോണില്‍ റജീന പറയുന്നത് ആരെയോ കേള്‍പ്പിച്ചുവെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അഭിഭാഷകന്‍ സംസാരിച്ചത് റൗഫുമായാണെന്നാണ് ടിവി ചാനല്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഡിസംബര്‍ നാല് ശനിയാഴ്ച രാവിലെ എട്ട് മണിക്കും 12 മണിക്കും ഇടയില്‍ റജീനയുടെ അഭിഭാഷകന്‍ പി. ടി. ഇബ്രാഹിമിന്റെ മൊബൈലില്‍ നിന്ന് പലവട്ടം റൗഫിനെ വിളിച്ചിരുന്നു. 94474-24863 എന്നതാണ് ഇബ്രാഹിമിന്റെ നമ്പര്‍. ഈ നമ്പറില്‍ നിന്ന് 94474-25466 എന്ന നമ്പരിലേക്കാണ് പല വട്ടം വിളിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നിലമ്പൂര്‍ ട്രേഡേഴ്സ്, വെസ്റ് ഹില്‍, കോഴിക്കോട് എന്ന വിലാസത്തിലുള്ള ഈ നമ്പര്‍ റൗഫിന്റേതാണ്.

റൗഫുമായി ഇബ്രാഹിം നടത്തിയ ഫോണ്‍ സംഭാഷണം 202 പള്‍സ് നിരക്ക് രേഖപ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+