തോട്ടങ്ങള്‍ ടൂറിസത്തിനായി ഉപയോഗിക്കും
തിരുവനന്തപുരം: തോട്ടം മേഖലയിലെ അഞ്ച് ശതമാനം സ്ഥലം ടൂറിസം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
ഡിസംബര്‍ എട്ട് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇതുസംബന്ധിച്ച് തീരുമാനിച്ചത്. പുഷ്പകൃഷി, വാനിലകൃഷി, ഔഷധ കൃഷി എന്നിവയ്ക്കും തോട്ടങ്ങള്‍ ഉപയോഗിക്കാം.
ഈയിടെ ആത്മഹത്യ ചെയ്ത കായികതാരം ശോഭിനിയുടെ അമ്മയ്ക്ക് ആരോഗ്യവകുപ്പില്‍ ക്ലാസ് 4 ജീവനക്കാരിയായി നിയമനം നല്‍കും. ഓട്ടോ മൊബൈല്‍ ജീവനക്കാര്‍ക്കുള്ള ക്ഷേമഫണ്ടിന് അനുമതി നല്‍കി.
സി. വി. ആനന്ദബോസിന് ഉന്നതവിദ്യാഭ്യാസത്തിന്റെ അധികചുമതല നല്‍കും. ജി. കെ. തേഗിയെ സ്പോര്‍ട്സ്-യുവജനകാര്യ ഡയറക്ടറാക്കാനും തീരുമാനിച്ചു.
കോഴിക്കോട് ഒളവണ്ണ സംഭവത്തില്‍ കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ട സംഭവത്തെ കുറിച്ച് മനുഷ്യാവകാശ കമ്മിഷന് കരട് റിപ്പോര്‍ട്ട് ബുധനാഴ്ച അയക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications