ജിദ്ദ ആക്രമണം: മരിച്ചവരില്‍ ഇന്ത്യക്കാരനും
ജിദ്ദ: ഡിസംബര്‍ ആറ് തിങ്കളാഴ്ച ജിദ്ദയിലെ യുഎസ് കോണ്‍സുലേറ്റിന് നേരെ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ ഇന്ത്യക്കാരനും ഉള്‍പ്പെടുന്നു. രണ്ട് ഇന്ത്യക്കാര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.
ആന്ധ്രാപ്രദേശ് സ്വദേശിയായ മുഹമ്മദ് ബഷിറുദ്ദിന്‍ (28) ആണ് ഭീകരാക്രമണത്തില്‍ മരിച്ചത്. യുഎസ് കോണ്‍സുലേറ്റിലെ ക്ലാര്‍ക്കായി ജോലി ചെയ്യുകയായിരുന്നു മുഹമ്മദ്. ജിദ്ദയിലുള്ള മുഹമ്മദിന്റെ സഹോദരന്‍ മൃതദേഹം തിരിച്ചറിഞ്ഞതോടെയാണ് മരണം സ്ഥിരീകരിച്ചത്. ഒന്നര വര്‍ഷം മുമ്പാണ് മുഹമ്മദ് കോണ്‍സുലേറ്റില്‍ ജോലിക്ക് ചേര്‍ന്നത്.
ഗോവ സ്വദേശി പെട്രോ ട്രോണി, തമിഴ്നാട് സ്വദേശി റിച്ചാര്‍ഡ് സൈമണ്‍ എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. പെട്രോയുടെ പരിക്ക് ഗുരുതരമാണ്.
കോണ്‍സുലേറ്റിലെ അഞ്ച് പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ശ്രീലങ്ക, സുഡാന്‍, ഫിലിപ്പൈന്‍സ്, യമന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മരിച്ച മറ്റുള്ളവര്‍.












Click it and Unblock the Notifications