കാഞ്ചി: ഗുരുമൂര്‍ത്തിയെ ചോദ്യം ചെയ്തു
കാഞ്ചീപുരം: കാഞ്ചി ശങ്കരാചാര്യര്‍ അറസ്റിലായ കൊലക്കേസ് അന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘം സ്വദേശി ജാഗരണ്‍ മഞ്ച് കണ്‍വീനര്‍ എസ്. ഗുരുമൂര്‍ത്തിയെ ചോദ്യം ചെയ്തു.
കാഞ്ചി മഠവുമായി അടുത്ത ബന്ധമുള്ള ഗുരുമൂര്‍ത്തി ഡിസംബര്‍ ഒമ്പത് വ്യാഴാഴ്ച 11.30നാണ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായത്.
ഗുരുമൂര്‍ത്തിക്ക് ഏതാനും ദിവസം മുമ്പുതന്നെ പൊലീസ് സമണ്‍സ് അയച്ചിരുന്നു. പൊലീസ് ആവശ്യപ്പെട്ട ദിവസം ഗുരുമൂര്‍ത്തി എത്തിയിരുന്നില്ല. തുടര്‍ന്ന് പൊലീസ് സംഘത്തിനും ഗുരുമൂര്‍ത്തിക്കും ഒരു പോലെ സൗകര്യപ്രദമായ ദിവസം ചോദ്യം ചെയ്യലിനായി തീരുമാനിക്കുകയായിരുന്നു.












Click it and Unblock the Notifications