സോണിയയുടെ പിറന്നാള്‍: എന്‍ഡിഎ അപലപിച്ചു
ദില്ലി: സോണിയയുടെ 58-ാം പിറന്നാളാഘോഷം പ്രമാണിച്ച് പരസ്യപ്രചാരണങ്ങള്‍ നടത്തിയതിനെ മുന്‍പ്രധാനമന്ത്രി വാജ്പേയിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ദേശീയ ജനാധിപത്യ മുന്നണി (എന്‍.ഡി.എ) യോഗം അപലപിച്ചു.
പാര്‍ട്ടി ചെലവില്‍ കോണ്‍ഗ്രസിന് സോണിയയുടെ പിറന്നാളാഘോഷം സംബന്ധിച്ച പരസ്യങ്ങള്‍ തെറ്റില്ലെന്നും എന്നാല്‍ പൊതുസമ്പത്ത് ഇതിനു വേണ്ടിയുപയോഗിക്കുന്നത് രാഷ്ട്രീയത്തിനു ചേര്‍ന്നതല്ലെന്നും യോഗം അഭിപ്രായപ്പെട്ടു.
മാധ്യമങ്ങളില്‍ ഇതു സംബന്ധിച്ച പരസ്യം നല്‍കിയതു വഴി നികുതി നല്‍കുന്ന സാധാരണക്കാരന്റെ ഭാരം കൂട്ടുകയാണു ചെയ്തത്.
ദേശീയ ഉപദേശക കൗണ്‍സില്‍ അദ്ധ്യക്ഷയായ സോണിയ രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കു വേണ്ടി പൊതുഖജനാവില്‍ നിന്നുള്ള പണമുപയോഗപ്പെടുത്തിയതു ശരിയായില്ലെന്നും യോഗം അഭിപ്രായപ്പെട്ടു.
ബിജെപി പ്രസിഡന്റ് എല്‍.കെ അദ്വാനി, ജോര്‍ജ് ഫെര്‍ണാണ്ടസ്, സുഷമാസ്വരാജ് തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications