കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസ്ക്രീം: അഞ്ചാം പ്രതി സത്യവാങ്മൂലം നല്‍കി

  • By Staff
Google Oneindia Malayalam News

കൊച്ചി: ഐസ്ക്രീം പാര്‍ലര്‍ കേസിലെ സ്റേ ഒഴിവാക്കുന്നതു സംബന്ധിച്ച ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ നടക്കുന്ന വാദത്തിനിടയില്‍ നാടകീയമായി അഞ്ചാം പ്രതി അബ്ദുള്‍ഖാദര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. പ്രതിഭാഗം അഭിഭാഷകര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സത്യവാങ്മൂലത്തിന്റെ ഉള്ളടക്കം പ്രസിദ്ധീക്കുന്നത് കോടതി വിലക്കി.

കേസില്‍ പ്രതിഭാഗം അഭിഭാഷകരുടെ വാദം പൂര്‍ത്തിയായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഭാഗത്തിന്റെ വാദം ആരംഭിക്കാന്‍ കേസെടുത്തപ്പോള്‍ അഞ്ചാം പ്രതി അബ്ദുള്‍ഖാദറിന്റെ അഭിഭാഷക താന്‍ വക്കാലത്ത് ഒഴിയുകയാണെന്ന് കോടതിയെ അറിയിച്ചു. ഈ സമയത്ത് കോടതിയിലുണ്ടായിരുന്ന അഞ്ചാം പ്രതിയെ വിളിച്ചുവരുത്തി എന്തുകൊണ്ടാണ് അഭിഭാഷക വക്കാലത്ത് ഒഴിഞ്ഞതെന്ന് കോടതി ആരാഞ്ഞു. പിന്നീടാണ് അബ്ദുള്‍ഖാദര്‍ കോടതിക്ക് സത്യവാങ്മൂലം സമര്‍പ്പിച്ചത്.

അഡ്വക്കറ്റ് ജനറലിന്റെ പ്രത്യേക പ്ലീഡറായ അനില്‍ തോമസിന്റെ ഭാര്യയാണ് അബ്ദുള്‍ഖാദറിന് വേണ്ടി ഹാജരായിരുന്നത്. ഇതുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X