കുഞ്ഞാലിക്കുട്ടിക്കെതിരെ അന്വേഷി ഹര്‍ജി നല്‍കി
കൊച്ചി: ഐസ്ക്രീം പാര്‍ലര്‍ അഴിമതിക്കേസില്‍ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിക്കെതിരായ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. കെ. അജിതയുടെ നേതൃത്വത്തിലുള്ള അന്വേഷിയാണ് ഹര്‍ജി നല്‍കിയത്.
കുഞ്ഞാലിക്കുട്ടിയെ കേസില്‍ നിന്ന് ഒഴിവാക്കിയ കോഴിക്കോട് വിജിലന്‍സ് കോടതിയുടെ ഉത്തരവിനെതിരെയാണ് അന്വേഷി ഹര്‍ജി നല്‍കിയത്. കേസിലെ മറ്റ് പ്രതികള്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട കോഴിക്കോട് വിജിലന്‍സ് കോടതി കുഞ്ഞാലിക്കുട്ടിയെ കേസില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
കോഴിക്കാേേട് വിജിലന്‍സ് കോടതിയിലുള്ള മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ ജസ്റിസ് പത്മനാഭന്‍ നായര്‍ ആവശ്യപ്പെട്ടു.
അതിനിടെ ഐസ്ക്രീം കേസില്‍ വിചാരണ നടത്തുന്ന കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് കേസിലെ അഞ്ചാം പ്രതിയായ അബ്ദുള്‍ഖാദര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഇത് കോടതിയെ അവഹേലിയ്ക്കലാണെന്നും കോടതി അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications