Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം: വനിതാപ്രാതിനിധ്യം പേരിനുമാത്രം

തിരുവനന്തപുരം: മുപ്പത്തിമൂന്നു ശതമാനം വനിതാസംവരണം വേണമെന്നു വാദിക്കുന്ന സിപിഎമ്മിന്റെ ഏരിയാ, ബ്രാഞ്ച്, ലോക്കല്‍ കമ്മററികളില്‍ വനിതാപ്രാതിനിധ്യം തീരെ കുറവ്.

അടുത്തിടെ നടന്ന പാര്‍ട്ടി കോണ്‍ഫറന്‍സിലാണ് ഇക്കാര്യം വ്യക്തമായത്. പാര്‍ട്ടിയുടെ ഉയര്‍ന്ന സ്ഥാനങ്ങളിലൊന്നുംതന്നെ സ്ത്രീകള്‍ക്കവസരം കൊടുത്തിട്ടില്ല. ഏറ്റവും താഴെയുള്ള കമ്മറ്റികളിലും പേരിനു മാത്രമെ സ്ത്രീകളുള്ളൂ.

സിപിഎമ്മിന്റെ ഓരോ ജില്ലാക്കമ്മറ്റികള്‍ക്കും കീഴെ പതിനേഴും പത്തൊന്‍പതും ജില്ലാകമ്മറ്റികളുണ്ട്. ഇവയുടെ കീഴില്‍ ലോക്കല്‍കമ്മറ്റികളും ബ്രാഞ്ച് കമ്മററികളുമുണ്ട്.

ഈ കമ്മറ്റികളുടെയെല്ലാം സമ്മേളനം കഴിഞ്ഞയാഴ്ച അവസാനിച്ചു. സമ്മേളനങ്ങള്‍ക്ക് വനിതകള്‍ തീരെ കുറവായിരുന്നു. മിക്കവാറും ഏരിയാകമ്മറ്റികളില്‍ സ്ത്രീകള്‍ തന്നെയില്ല. ലോക്കല്‍ കമ്മറ്റികളിലെ സ്ത്രീസാന്നിധ്യം നാലുശതമാനത്തിലും താഴെയാണ്.

എറണാകുളത്തെ 17 ഏരിയാകമ്മറ്റികളില്‍ കളമശേരി, വൈപ്പിന്‍ കമ്മറ്റികളില്‍ മാത്രമെ ഒന്നില്‍ കൂടുതല്‍ സ്ത്രീപ്രതിനിധികളുള്ളൂ. ബാക്കിയുള്ളവയില്‍ ഓരോ സ്ത്രീകള്‍ മാത്രമെ അംഗങ്ങളായുള്ളൂ.

ചുവപ്പിന്റെ കോട്ടയെന്നറിയപ്പെടുന്ന കണ്ണൂരും സ്ഥിതി വ്യത്യസ്ഥമല്ല. ഇവിടെയും പത്തുശതമാനം പോലും വനിതാസംവരണം നല്‍കാന്‍ എല്‍.ഡി.എഫ് തയ്യാറായിട്ടില്ല. 17 ഏരിയാകമ്മറ്റികളുള്ള ഇവിടെ വനിതാപ്രാതിനിധ്യം മിക്കവാറും ഒന്നെന്ന സംഖ്യയിലൊതുങ്ങുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+