Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്‍ഡോസള്‍ഫാന്‍ നിരോധനം കര്‍ശനമായി നടപ്പിലാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് എന്‍ഡോസള്‍ഫാന്‍ കീടനാശിനി ഉപയോഗിക്കുന്നതിനുള്ള നിരോധനം കര്‍ശനമായി നടപ്പിലാക്കാന്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉത്തരവിട്ടു.

എന്‍ഡോസള്‍ഫാന്‍ സംസ്ഥാനത്ത് നിരോധിച്ചുകൊണ്ടുള്ള 2002 ആഗസ്ത് 12നുള്ള ഹൈക്കോടതി വിധി ലംഘിക്കുന്നവര്‍ക്കെതിരെ മലിനീകരണ നിയന്ത്രണ നിയമത്തിലെ വിവിധ വകുപ്പുകള്‍ അനുസരിച്ച് കര്‍ശന നടപടിയെടുക്കണമെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ചതു മൂലം കാസര്‍കോട് ജില്ലയിലെ ജനങ്ങള്‍ക്ക് ഗുരുതരമായ രോഗങ്ങള്‍ പിടിപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് ഏതു തരത്തിലുള്ള എന്‍ഡോസള്‍ഫാന്‍ കീടനാശിനിയും ഉപയോഗിക്കുന്നത് ഹൈക്കോടതി തടഞ്ഞത്.

എന്‍ഡോസള്‍ഫാന്‍ ഉപയോഗം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുക്കുകയോ ഇതുസംബന്ധിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പുതിയ നിര്‍ദേശങ്ങള്‍ നടപ്പിലാക്കപ്പെടുകയോ ചെയ്യുന്നതു വരെയാണ് നിരോധനം. വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് ഡിസംബറില്‍ സമര്‍പ്പിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+