Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടത്, വലതുമുന്നണികള്‍ സത്യം മറയ്ക്കുന്നു

തിരുവനന്തപുരം:ഐസ്ക്രീം കേസും ഹവാല പണമിടപാടും മറച്ചുപിടിക്കുവാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരും സിപിഎം സംസ്ഥാനനേതാക്കളും ഒരുപോലെ ശ്രമിക്കുന്നതായി ബിജെപി സംസ്ഥാനപ്രസിഡന്റ് പി. എസ.് ശ്രീധരന്‍പിളള ആപോപിച്ചു.

ഗവണ്‍മെന്റ് ഹവാല പണമിടപാടിനെക്കുറിച്ച് അന്വേഷണം നടത്താത്തതും ഐസ്ക്രീം കേസില്‍ സിബിഐ അന്വേഷണമാവശ്യപ്പെടാന്‍ സിപിഎം മടിക്കുന്നതും ഇതിനുള്ള വ്യക്തമായി തെളിവുകളാണ്.

ഹവാല പണം കേരളത്തിലെ 84 ബാങ്കുകളിലായി നിക്ഷേപിക്കപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി പളനി മാണിക്യം പാര്‍ലമെന്റില്‍ അറിയിച്ചിട്ടും ഇതെക്കുറിച്ച് അന്വേഷിക്കാന്‍ ഗവണ്‍മെന്റ് ഉത്തരവിടുന്നില്ല. ഈ പണം ദേശദ്രോഹപരിപാടികള്‍ക്കോ കുറ്റകൃത്യങ്ങള്‍ക്കോ ഉപയോഗിച്ചോയെന്നറിയാനും സര്‍ക്കാര്‍ താല്‍പര്യം കാണിക്കുകന്നില്ല.

സംസ്ഥാനത്തെ റവന്യൂ ഇന്റലിജന്‍സ്, ഇന്‍കംടാക്സ് ഡിപ്പാര്‍ട്ട്മെന്റ് തുടങ്ങിയവയ്ക്കുമാത്രമെ ഹവാല പണമിടപാടിനെക്കുറിച്ച് അന്വേഷിച്ചു കണെത്താനാവൂ. എന്നാല്‍ അന്വേഷണം നടത്തണമെങ്കില്‍ സര്‍ക്കാര്‍ ഉത്തരവു വേണം.

ഹവാല പണമിടപാടില്‍ അറസ്റിലായ സുരേന്ദ്രന്‍, മജീദ് എന്നിവരുടെ മൊഴികളില്‍ നിന്ന് ഈ പണം കോയമ്പത്തൂര്‍ ബോംബ് സ്ഫോടനത്തിനും അതുപോലുള്ള മറ്റു കുറ്റകൃത്യങ്ങള്‍ക്കുമാണ് ഉപയോഗിച്ചതെന്നു വ്യക്തമാണ്. ആന്റണി മന്ത്രിസഭയിലെ മന്ത്രിമാരില്‍ ചിലരും മുസ്ലീംലീഗ് നേതാക്കന്മാരും ഈ പണം കൈപ്പറ്റിയിട്ടുമുണ്ട്. ഇത്തരമൊരു സാഹചര്യത്തിലാണ് നിഷ്പക്ഷവും സത്യസന്ധവുമായ അന്വേഷണത്തിന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തയ്യാറാവാത്തത്.

കുഞ്ഞാലിക്കുട്ടി പ്രശ്നം എത്രയും വേഗം പരിഹരിക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍ നിര്‍ദേശം നല്‍കിയിട്ടും അതനുസരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാവാത്തത് അവരീ നിര്‍ദേശം ഗൗരവമായി എടുത്തിട്ടില്ലെന്നതിനു തെളിവാണ്.

ഇടതുപക്ഷ സംസ്ഥാന കമ്മിറ്റി കുഞ്ഞാലിക്കുട്ടിക്കെതിരായി ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്നും തീരുമാനിച്ചിട്ടും ഇക്കാര്യത്തില്‍ പേരിനു മാത്രമുള്ള പ്രതിഷേധമാണു നടക്കുന്നത്. അതുകൊണ്ടുതന്നെ ഐസ്ക്രീം കേസില്‍ എല്‍ഡിഎഫ് നിലപാടും സംശയാസ്പദമാണെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+