ഐസ്ക്രീം കേസ്: കോടതി നേരിട്ടന്വേഷിക്കുന്നു
കോഴിക്കോട്: ഐസ്ക്രീം പെണ്‍വാണിഭക്കേസില്‍ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ തെളിവ് നശിപ്പിക്കലിനും ബലാത്സംഗത്തിനും കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ സ്വകാര്യ അന്യായത്തില്‍ കോടതി നേരിട്ട് അന്വേഷണം നടത്തും.
പി.ജെ. സെബാസ്റ്യന്‍ നല്‍കിയ അന്യായത്തിന്‍മേല്‍ കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് നേരിട്ട് തെളിവെടുക്കുന്നത്. പൊലീസ് സ്വാധീനത്തിന് വശപ്പെടാന്‍ സാധ്യതയുള്ള സാഹചര്യത്തിലാണ് കോടതി നേരിട്ട് തെളിവെടുപ്പ് നടത്തുന്നതെന്ന് വ്യക്തമാക്കിയത്.
കേസിലെ എട്ടാം സാക്ഷി ഇന്ത്യാവിഷന്‍ റിപ്പോര്‍ട്ടര്‍ കെ. പി. ബഷീര്‍, 10-ാം സാക്ഷി ഏഷ്യാനെറ്റ് മാനേജിംഗ് എഡിറ്റര്‍ കെ. പി. മോഹനന്‍ എന്നിവരെ ഡിസംബര്‍ 27ന് വിസ്തരിക്കും. റെജീന, സഹോദരന്‍ അയൂബ്, കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന്‍ എ. വി. ജോര്‍ജ്, പ്രൊഫ. മീനാക്ഷി തമ്പാന്‍, സുഗതകുമാരി, അജിത, ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ ദീപ, ക്യാമറാമാന്‍ സുരേഷ് എസ്. നായര്‍ എന്നിവരാണ് മറ്റ് സാക്ഷികള്‍.
ഐസ്ക്രീം കേസിലെ പ്രധാനസാക്ഷി റജീന നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ മന്ത്രിയ്ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പി. ജെ. സെബാസ്റ്യന്‍ സ്വകാര്യ അന്യായം നല്‍കിയത്.












Click it and Unblock the Notifications