കോവളം കൊട്ടാരം: കേന്ദ്രത്തിന് സമയം അനുവദിച്ചു
കൊച്ചി: കോവളം കൊട്ടാരം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തതിനെതിരെ എം ഫാര്‍ ഹോട്ടല്‍ ഗ്രൂപ്പ് സമര്‍പ്പിച്ച റിട്ട് ഹര്‍ജിയില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ജനവരി 13 വരെ കേന്ദ്രത്തിന് ഹൈക്കോടതി സമയം അനുവദിച്ചു.
കോവളം കൊട്ടാരം സംരക്ഷണ സമിതിയെയും കോവളം കൊട്ടാരം വിമോചന സമിതിയെയും കേസില്‍ കക്ഷി ചേരാന്‍ ചീഫ് ജസ്റിസ് ബി. സുഭാഷണ്‍ റെഡ്ഢി, ജസ്റിസ് കുര്യന്‍ ജോസഫ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് അനുവദിച്ചു.
കേസിലെ തുടര്‍വാദം ജനുവരി 13ന് കോടതി കേള്‍ക്കും. സംസ്ഥാന സര്‍ക്കാര്‍ കോവളം കൊട്ടാരമേറ്റെടുത്തതിനെതിരെ ഐടിഡിസി കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.












Click it and Unblock the Notifications