Get Updates
Get notified of breaking news, exclusive insights, and must-see stories!

വികസന അതോറിററി രൂപീകരിക്കും

തിരുവനന്തപുരം: വര്‍ക്കലയുടെയും തീര-മലമ്പ്രദേശ വികസനത്തിനായി അതോറിറ്റികള്‍ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി ഡിസംബര്‍ എട്ട് ബുധനാഴ്ച ക്യാബിനറ്റ് തീരുമാനങ്ങള്‍ വിശദീകരിക്കവെ അറിയിച്ചു. യുഡിഎഫ് ഗവണ്‍മെന്റ്ിന്റെ തെരഞ്ഞെടുപ്പു വാഗ്ദാനമായ ഇക്കാര്യം ഗവണ്‍മെന്റിന്റെ നൂറിനകര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മലമ്പ്രദേശവികസനത്തിനായി ഒരു കോടി രൂപ വകയിരുത്തിയിട്ടുണ്ട്. മുഖ്യമന്ത്രി ചെയര്‍മാനായ ചാരിറ്റബിള്‍ സൊസൈറ്റിയായി ഇത് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ ആറ് ഉന്നതോദ്യോഗസ്ഥരും 16 മറ്റംഗങ്ങളുമുണ്ടായിരിക്കും. റോഡ് വികസനം, സ്കൂള്‍ നിര്‍മാണം തുടങ്ങിയവ ഇതിലുള്‍പ്പെടുത്തിയിട്ടുണ്ട്.

തീരദേശ വികസനത്തിനായി മുഖ്യമന്ത്രിയേയും ഫിഷറീസ് വകുപ്പുമന്ത്രിയേയും ഉള്‍പ്പെടുത്തി മറ്റൊരു വികസന സമിതി രൂപീകരിച്ചിട്ടുണ്ട്. ഒന്‍പത് ഉന്നതഉദ്യോഗസ്ഥരും മറ്റ് ഏഴംഗങ്ങളും ഈ സമിതിയിലുണ്ടായിരിക്കും. കുടിവെള്ളവിതരണം, വിദ്യാഭ്യാസം തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുള്ള ഈ പദ്ധതിയുടെ ആദ്യഘട്ട പ്രവര്‍ത്തനത്തിനായി 2 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

വര്‍ക്കലവികസനം ടൂറിസം പദ്ധതിയുടെ കീഴിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ടൗണ്‍പ്ലാനിംഗ് പദ്ധതിയുടെ അടിസ്ഥാനത്തിലാണ് ഇതിനുള്ള കമ്മറ്റി രൂപീകരിക്കുകയെന്നും വര്‍ക്കലയെ തീര്‍ത്ഥാടക കേന്ദ്രമെന്ന രീതിയില്‍ വികസിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+