Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊലീസില്‍ കോടതിക്കും വിശ്വാസമില്ലാതായി

തൃശൂര്‍: മന്ത്രി കുഞ്ഞാലിക്കുട്ടിക്കെതിരെ കേസെടുക്കണമെന്ന സ്വകാര്യ അന്യായത്തില്‍ കോടതി നേരിട്ട് അന്വേഷണം നടത്താന്‍ തീരുമാനിച്ചത് പൊലീസില്‍ കോടതിക്ക് പോലും വിശ്വാസം നഷ്ടപ്പെട്ടതിന് തെളിവാണെന്ന് ബിജെപി ദേശീയനിര്‍വാഹകസമിതി അംഗം ഒ. രാജഗോപാല്‍ പറഞ്ഞു.

കുഞ്ഞാലിക്കുട്ടിയുടെ കോട്ടിടാത്ത വക്കീലായാണ് ഉമ്മന്‍ചാണ്ടി പ്രവര്‍ത്തിക്കുന്നത്. പൊലീസില്‍ നിന്ന് നിഷ്പക്ഷമായ അന്വേഷണം പ്രതീക്ഷിക്കുന്നില്ലെന്ന പരാതി കോടതിക്ക് ബോധ്യപ്പെട്ടിരിക്കുന്നു- രാജഗോപാല്‍ പറഞ്ഞു. ബിജെപി നടത്തുന്ന ധര്‍മരക്ഷായാത്രയ്ക്കിടയില്‍ ഡിസംബര്‍ ഒമ്പത് വ്യാഴാഴ്ച തൃശൂരില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഐസ്ക്രീം കേസിലെ മുഖ്യസാക്ഷി റജീനക്ക് സംരക്ഷണം നല്‍കണം. കുഞ്ഞാലിക്കുട്ടിക്ക് എതിരായ സമരത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മതത്തെ ഉപയോഗിക്കുന്നത് നിര്‍ഭാഗ്യകരമാണ്. കുഞ്ഞാലിക്കുട്ടി പ്രശ്നം സാമുദായിക പ്രശ്നമല്ലെന്ന എ. പി. കാന്തപുരം അബൂബക്കര്‍ മുസലിയറുടെ പ്രസ്താവനയെ ബിജെപി സ്വാഗതം ചെയ്യുന്നു.

ഐസ്ക്രീം കേസില്‍ കൂടുതല്‍ അന്വേഷണം നടന്നാല്‍ പലതും പുറത്തുവരുമെന്ന് സിപിഎം പേടിക്കുന്നു. അതുകൊണ്ടാണ് അവര്‍ സിബിഐ അന്വേഷണത്തിന് ആവശ്യപ്പെടാത്തത്. കുഞ്ഞാലിക്കുട്ടിക്കെതിരെ ശക്തമായ സമരം തുടങ്ങുമെന്ന് പ്രഖ്യാപിച്ചിട്ട് ഒരു ദിവസം എംഎല്‍എമാരുടെ ഉപവാസം നടത്തുക മാത്രമാണ് ചെയ്തത്- രാജഗോപാല്‍ കുറ്റപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+