റജീനയുടെ വക്കീലിന് നോട്ടീസ്
കൊച്ചി: ഐസ്ക്രീംകേസില്‍ റജീനയ്ക്കു വേണ്ടി ഹാജരായ വക്കീല്‍ പി.ടി ഇബ്രാഹിമിന് ബാര്‍കൗണ്‍സില്‍ കാരണം കാണിക്കല്‍ നോട്ടീസയച്ചു.
മാധ്യമപ്രവര്‍ത്തകരോട് റജീന സംസാരിച്ചപ്പോള്‍ അത് തല്‍സമയം മൊബൈല്‍ ഫോണിലൂടെ മറ്റൊരാളെ കേള്‍പ്പിക്കുക വഴി തെറ്റായ പ്രവൃത്തിയാണ് ഇബ്രാഹിം ചെയ്തതെന്നും ഇതിനെതിരെ നടപടി സ്വീകരിക്കാതിരിക്കുവാന്‍ എന്തെങ്കിലും കാരണമുണ്ടെങ്കില്‍ അതു ബോധിപ്പിക്കാനാവശ്യപ്പെട്ടുമാണ് നോട്ടീസ്.
മൊബൈല്‍ ഫോണിലൂടെ റജീനയുടെ സംസാരം ഇബ്രാഹിം കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവായ റൗഫിനെയാണ് കേള്‍പ്പിച്ചതെന്ന് ഒരു സ്വകാര്യടി.വി ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.












Click it and Unblock the Notifications