സന്ധ്യാവധം: പ്രതിയ്ക്ക് വധശിക്ഷ
തലശ്ശേരി: സന്ധ്യ എന്ന യുവതിയെ ബലാത്സംഗം ചെയ്തം കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതിയ്ക് കോടതി വധശിക്ഷ വിധിച്ചു.
പയ്യന്നൂര്‍ മാതമംഗലം പ്രതിഭ കോളജ് വിദ്യാര്‍ത്ഥിനി ആയിരിയ്ക്കുമ്പോഴാണ് വടക്കേ മഠത്തിലെ 18 കാരിയായ സന്ധ്യയെ രാജു എന്ന സാമുവല്‍ കൊന്നത്. ഇരിട്ടി കോളിത്തട്ട് സ്വദേശിയായ മാതമംഗലം വരക്കച്ചാല്‍ വടശ്സേരി വീട്ടില്‍ രാജുവിന് വധ ശിക്ഷ വിധിച്ചത് അഡിഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് (അതിവേഗ കോടതി -ഒന്ന്) കെ.ആര്‍. ജിനനാണ്.
ഡിസംബര്‍ ഒമ്പത് വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിയ്ക്ക് കേസ് പരിഗണിച്ചപ്പോള്‍ പ്രതിഭാഗം വക്കീല്‍ എത്തിയിരുന്നില്ല. തുടര്‍ന്ന് കേസ് ഒരുമണിയ്ക്കൂര്‍ നീട്ടിവച്ചു. തുടര്‍ന്ന് വീണ്ടും കോടതി കേസ് പരിഗണിച്ചപ്പോഴാണ് വിധി പറഞ്ഞത്.












Click it and Unblock the Notifications