പാര്‍ലമെന്റില്‍ എ. കെ. ജിയുടെ പ്രതിമ അനാഛാദനം ചെയ്തു
ദില്ലി: കമ്യൂണിസ്റ് നായകനും ഇന്ത്യന്‍ പാര്‍ലമെന്റിലെ ആദ്യപ്രതിപക്ഷ നേതാവുമായിരുന്ന എ. കെ. ഗോപാലന്റ പ്രതിമ പാര്‍ലമെന്റില്‍ അനാഛാദനം ചെയ്തു.
ഡിസംബര്‍ 10 വെള്ളിയാഴ്ച രാവിലെ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗാണ് എ. കെ. ജിയുടെ പൂര്‍ണകായ പ്രതിമ അനാഛാദനം ചെയ്യുന്ന കര്‍മം നിര്‍വഹിച്ചത്. വിവിധ നേതാക്കള്‍ എ. കെ. ജി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി.
പാര്‍ലമെന്റിന്റെ മൂന്നാം നമ്പര്‍ വെയ്റ്റിംഗ് ഹാളിന് മുന്നിലാണ് എ. കെ. ജിയുടെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്നുണ്ടായ ഏറ്റവും മികച്ച പാര്‍ലമെന്റേറിയന്‍മാരില്‍ ഒരാളായിരുന്നു എ. കെ. ജി.












Click it and Unblock the Notifications