ജയേന്ദ്രസരസ്വതിയുടെ റിമാന്റ് നീട്ടി
ചെന്നൈ: കാഞ്ചി മഠത്തിലെ അക്കൗണ്ടന്റ് രാധാകൃഷ്ണനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ജയേന്ദ്രസരസ്വതിയുടെ റിമാന്റ് ഡിസംബര്‍ 23 വരെ നീട്ടി സെയ്ദാപേട്ട് കോടതി ഉത്തരവിട്ടു.
കേസിലുള്‍പ്പെട്ട മറ്റ് ഏഴുപേരുടെ റിമാന്റും നീട്ടിയിട്ടുണ്ട്.
മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് ഉമാമഹേശ്വരിയാണ് ഡിസംബര്‍ ഒന്‍പത് വ്യാഴാഴ്ച റിമാന്റ് നീട്ടി ഉത്തരവിട്ടത്.
ശങ്കരരാമന്‍ വധക്കേസില്‍ അറസ്റിലായി വെല്ലൂര്‍ ജയിലില്‍ കഴിയുന്ന കാഞ്ചി മഠാധിപതിയുടെ റിമാന്റ് ഡിസംബര്‍ 10 വെള്ളിയാഴ്ച അവസാനിക്കാനിരിക്കെയാണ് റിമാന്റ് നീട്ടിക്കൊണ്ടുള്ള കോടതി വിധി.
മഠാധിപതി സമര്‍പ്പിച്ച ജാമ്യാപേക്ഷ രണ്ടുതവണയും മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു.












Click it and Unblock the Notifications