വിവാഹനിയമത്തില്‍ മാറ്റം വേണം
ദില്ലി: ഹിന്ദുവിവാഹരജിസ്ട്രേഷന്‍ നിയമത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ സംസ്ഥാനങ്ങള്‍ക്കനുവാദം നല്‍കാന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അഭ്യര്‍ത്ഥിച്ചതായി നിയമകാര്യമന്ത്രി കെ. വെങ്കടപതി ലോക്സഭയെ അറിയിച്ചു. ഇന്ത്യന്‍ ഭരണഘടനയുടെ ഏഴാംഷെഡ്യൂളിലാണ് വിവാഹവും വിവാഹമോചനവും സംബന്ധിച്ച നിയമമുള്ളത്. വിവാഹരജിസ്ട്രേഷന്‍ മിക്കവാറും എല്ലാ സംസ്ഥാനങ്ങളും നിര്‍ബന്ധമാക്കിയിട്ടുണ്ട്. ദേശീയ ജനസംഖ്യാ പോളിസിയനുസരിച്ച് 2010ഓടെ വിവാഹരജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കുവാനാണ് ഉദ്ദേശിക്കുന്നത്.
സുപ്രീംകോടതി നിരീക്ഷണമനുസരിച്ച് കേസിലെ സാക്ഷികള്‍ക്ക് സംരക്ഷണം നല്‍കേണ്ടതിനെപ്പറ്റി ലോ കമ്മീഷന്‍ പരിഗണിച്ചുവരികയാണ്.
കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ ഏഴുകോടിയോളം പേര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയതായും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications