ജഡ്ജിയെ നീക്കണമെന്ന ആവശ്യം തള്ളി
കൊച്ചി: ഐസ്ക്രീം കേസില്‍ സര്‍ക്കാര്‍ നല്‍കിയ സ്റേനീക്കല്‍ ഹര്‍ജിയിന്മേലുളള നടപടികള്‍ മറ്റേതെങ്കിലും ജഡ്ജിയെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് അഞ്ചാംപ്രതി അബ്ദുള്‍ ഖാദര്‍ നല്‍കിയ ഹര്‍ജി ജസ്റിസ്.കെ പത്മനാഭന്‍ നായര്‍ തള്ളി. നിലവിലുള്ള ജഡ്ജിയില്‍ അവിശ്വാസമാരോപിച്ചാണ് കേസ് മാറ്റണമെന്ന് ഇയാള്‍ ഹര്‍ജി നല്‍കിയത്.
എന്നാല്‍ ഇക്കാര്യം ഹര്‍ജിക്കാരന് മുന്നേ അറിവുള്ളതാണെന്നും സ്റേനീക്കല്‍ ഹര്‍ജിയില്‍ വാദം തുടങ്ങുന്നതിനു മുന്‍പായാണ് ഈ ആവശ്യമുന്നയിച്ചതെന്നും കാണിച്ച് ഖാദറിന്റെ ആവശ്യം കോടതി തള്ളി. ജഡ്ജിയില്‍ അവിശ്വാസമുന്നയിച്ചത് കോടതിയലക്ഷ്യമാണോയെന്ന കാര്യത്തില്‍ ഹര്‍ജികള്‍ പരിഗണിക്കുന്ന സമയത്ത് തീരുമാനമെടുക്കുമെന്നും കോടതി അറിയിച്ചു.
നേരത്തെ, വിജിലന്‍സ് കേസില്‍ നിന്നും മന്ത്രി കുഞ്ഞാലിക്കുട്ടിയെ ഒഴിവാക്കിയ വിജിലന്‍സ് കോടതി ഉത്തരവിനെതിരെ അന്വേഷി പ്രസിഡന്റ് കെ. അജിത നല്‍കിയ ഹര്‍ജി കോടതി സ്വീകരിച്ചിരുന്നു.












Click it and Unblock the Notifications