Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളാ കോണ്‍ഗ്രസ് ജെ സമ്മേളനം ആരംഭിച്ചു

കോട്ടയം: കേരളാ കോണ്‍ഗ്രസ് ജെ സംസ്ഥാന സമ്മേളനം ഡിസംബര്‍ 10 വെള്ളിയാഴ്ച കോട്ടയത്താരംഭിച്ചു. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ സ്ഥാനം ലഭിക്കാതിരുന്ന പാര്‍ട്ടി നേതാവ് ടി.എം ജേക്കബ്ബ് പാര്‍ട്ടി നിലപാട് ഈ സമ്മേളനത്തില്‍ വ്യക്തമാക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പുകള്‍ അടുത്തു വരുന്ന സാഹചര്യത്തില്‍ ജനസമ്മിതി നേടിയെടുക്കുകയെന്നതായിരിക്കും സമ്മേളനത്തിന്റെ മുഖ്യഉദ്ദേശ്യം.

ഇതിനിടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ 100 ദിവസത്തെ ഭരണം തീരെ താഴ്ന്ന നിലവാരത്തിലുള്ളതാണെന്ന് ജേക്കബ്ബ് ഒരു അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു. മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ പണ്ടേ രാജിവച്ചേനേയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂട്ടുകക്ഷി ഭരണത്തിന്റെ അടിത്തറ തകര്‍ത്ത വ്യക്തിയാണ് ഉമ്മന്‍ചാണ്ടി. ജനസമ്പര്‍ക്കപരിപാടി അദ്ദേഹത്തിന്റെ സൃഷ്ടിയല്ല. മുന്‍മുഖ്യമന്ത്രി എ.കെ ആന്റണി തുടങ്ങിവച്ചതു തുടരുക മാത്രമാണ് ഉമ്മന്‍ചാണ്ടി ചെയ്യുന്നത്.

കേരളാകോണ്‍ഗ്രസ് ജെ മറ്റു പാര്‍ട്ടികളുമായി ലയിക്കുന്നതു സംബന്ധിച്ച് ഇതുവരെ ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ല. വാര്‍ഡ് തലം മുതല്‍ പഞ്ചായത്ത് തലം വരെ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള പരിപാടികള്‍ പാര്‍ട്ടി സമ്മേളനത്തില്‍ ആവിഷ്കരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

സമ്മേളനത്തോടുനുബന്ധിച്ച് ഡിസംബര്‍11 ശനിയാഴ്ച നടക്കുന്ന മാര്‍ച്ചില്‍ ഒരു ലക്ഷം പേര്‍ പങ്കെടുക്കുമെന്നാണു കരുതുന്നത്. മൂന്നു ദിവസത്തെ സെമിനാറും സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+