പ്രധാനമന്ത്രി കേരളാസന്ദര്‍ശനം റദ്ദാക്കി
തിരുവനന്തപുരം: പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ കേരളാസന്ദര്‍ശനം മാറ്റിവച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. 2005 ജനുവരി ഒന്ന്, രണ്ട് തീയതികളിലാണ് മന്‍മോഹന്‍സിംഗ് കേരളം സന്ദര്‍ശിക്കുമെന്നറിയിച്ചിരുന്നത്. ഔദ്യോഗിക കാരണങ്ങളാലാണ് സന്ദര്‍ശനം റദ്ദാക്കുന്നതെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്.
കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി ഡിസംബര്‍ അവസാനം കേരളം സന്ദര്‍ശിക്കുന്നുണ്ട്.
കഴിഞ്ഞ ആഴ്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ദില്ലിയിലെത്തി പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശന കാര്യങ്ങള്‍ ഉറപ്പാക്കിയിരുന്നു. സോണിയയെ കണ്ട് കുഞ്ഞാലിക്കുട്ടി പ്രശ്നം ചര്‍ച്ച ചെയ്യാനാണ് ഉമ്മന്‍ ചാണ്ടി ദില്ലിയ്ക്ക് പോയതെങ്കിലും പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശന കാര്യങ്ങള്‍ ഉറപ്പാക്കാനാണ് പോയതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്തായാലും അന്ന് ഉമ്മന്‍ചാണ്ടി ഉറപ്പാക്കി പോന്ന കാര്യം നടക്കില്ലെന്ന് ഇപ്പോള്‍ ഉറപ്പായി.
വല്ലാര്‍പാടം കണ്ടെയ്നര്‍, എല്‍.എന്‍.ജി ടെര്‍മിനല്‍ എന്നിവയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കുമെന്നാണ് കരുതിയിരുന്നത്.












Click it and Unblock the Notifications