എഐവൈഎഫ് മാര്‍ച്ചിന് നേരെ ലാത്തിച്ചാര്‍ജ്
കോഴിക്കോട്: മന്ത്രി കുഞ്ഞാലിക്കുട്ടി രാജിവയ്ക്കുക, തൊഴില്‍ സംരക്ഷണം ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് എഐവൈഎഫ് പ്രവര്‍ത്തകര്‍ നടത്തിയ കളക്ടറേറ്റ് മാര്‍ച്ചിന് നേരെ കോഴിക്കോട്ട് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. ലാത്തിച്ചാര്‍ജില്‍ നാല് പേര്‍ക്ക് പരിക്കേറ്റു.
തൃശൂരിലും എഐവൈഎഫ് മാര്‍ച്ച് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. മാര്‍ച്ചില്‍ അണിനിരന്നവര്‍ നടത്തിയ കല്ലേറില്‍ ഒരു പൊലീസുകാരന് പരിക്കേറ്റു.
പൊലീസ് മാര്‍ച്ച് തടഞ്ഞപ്പോഴാണ് കല്ലേറുണ്ടായത്. പൊലീസ് സംയമനം പാലിച്ചതിനാല്‍ കൂടുതല്‍ സംഘര്‍ഷമുണ്ടായില്ല. കൊടകര സ്റേഷനിലെ ബിജുവിനാണ് പരിക്കേറ്റത്.












Click it and Unblock the Notifications