പെന്‍ഷന്‍ പ്രായം കൂട്ടുന്നത് പരിഗണനയില്‍
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 58 വയസായി കൂട്ടുന്നത് സര്‍ക്കാര്‍ ഗൗരവമായി പരിഗണിച്ചുവരികയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധി മൂലം ശമ്പള പുന:പരിശോധന നടത്താനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തില്‍ ധനകാര്യമന്ത്രിയുമായും കെപിസിസി പ്രസിഡന്റുമായും രണ്ടുവട്ടം ചര്‍ച്ച നടത്തിയിരുന്നു. കേരള ഗസ്റഡ് ഓഫീസേഴ്സ് യൂണിയന്‍ 19-ാം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് നടത്തിയ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം കൂട്ടണമെന്നാണ് തന്റെ അഭിപ്രായമെന്ന് ധനകാര്യമന്ത്രി വക്കം പുരുഷോത്തമന്‍ പറഞ്ഞു.












Click it and Unblock the Notifications