കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഴുത്തുകാരുടെ നിലപാട് ലജ്ജാവഹം: സാറാജോസഫ്

  • By Staff
Google Oneindia Malayalam News

കോട്ടയം: ഐസ്ക്രീം കേസില്‍ മന്ത്രി കുഞ്ഞാലിക്കുട്ടിക്കനുകൂലമായി മൗനം പാലിക്കുന്ന സാഹിത്യകാരുടെ നിലപാട് ലജ്ജാവഹമാണെന്ന് എഴുത്തുകാരി സാറാജോസഫ് അഭിപ്രായപ്പെട്ടു.

കുഞ്ഞാലിക്കുട്ടിയുടെ രാജിക്കായും സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ക്കെതിരായും സംസ്ഥാനവ്യാപകമായി സ്ത്രീവേദി സംഘടിപ്പിക്കുന്ന പരിപാടിയുദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

ഭൂരിഭാഗം എഴുത്തുകാരും സര്‍ക്കാര്‍ ബഹുമതികള്‍ സ്വീകരിച്ച് അവര്‍ക്കായി സ്തുതിഗീതങ്ങള്‍ പാടുകയാണ്. വി.എസ് അച്യുതാനന്ദനൊഴികെയുള്ള പ്രതിപക്ഷനേതാക്കളാരും കുഞ്ഞാലിക്കുട്ടിക്കെതിരെ രംഗത്തുവരുന്നില്ലെന്ന് സാറാജോസഫ് കുറ്റപ്പെടുത്തി.

കോവളം കൊട്ടാരം സ്വകാര്യവല്‍ക്കരിക്കുന്നതിനനുവദിക്കാതിരുന്ന എ.കെ ആന്റണിയെ ദേശദ്രോഹികളുടെയും വന്‍കിടശക്തികളുടെയും സഹായത്തോടെ കുഞ്ഞാലിക്കുട്ടി അധികാരത്തില്‍ നിന്നിറക്കുകയായിരുന്നുവെന്ന് പരിപാടിയില്‍ അധ്യക്ഷത വഹിച്ച അന്വേഷി പ്രസിഡന്റ് അജിത അഭിപ്രായപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X