സ്റാമ്പ് ഡ്യൂട്ടി വര്‍ധിപ്പിക്കും: വക്കം
തിരുവനന്തപുരം: സ്റാമ്പ് ഡ്യൂട്ടി വര്‍ധിപ്പിക്കുമെന്ന് ധനകാര്യമന്ത്രി വക്കം പുരുഷോത്തമന്‍ അറിയിച്ചു.
സ്റാമ്പ് ഡ്യൂട്ടി കുറച്ചതുമൂലം സംസ്ഥാനത്തിന് 300 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് വക്കം പറഞ്ഞു. വിവാഹങ്ങള്‍ക്കുള്ള ധൂര്‍ത്ത് നിയന്ത്രിക്കുന്നതിനായി ആഡംബര നികുതി ഏര്‍പ്പെടുത്തുന്നത് ആലോചനയിലാണ്. ഇക്കാര്യത്തില്‍ പൊതുചര്‍ച്ചയുണ്ടാവണം.
വില്പന നികുതി പിരിക്കുന്നത് സംബന്ധിച്ച് സെറ്റില്‍മെന്റ് സമിതിക്ക് രൂപം നല്‍കിയിട്ടുണ്ടെന്ന് വക്കം അറിയിച്ചു.












Click it and Unblock the Notifications