കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐ ഗ്രൂപ്പില്‍ ചേരാന്‍ തീരുമാനിച്ചിട്ടില്ല: സുധാകരന്‍

  • By Staff
Google Oneindia Malayalam News

കണ്ണൂര്‍: താന്‍ ഐ ഗ്രൂപ്പില്‍ ചേരാന്‍ തീരുമാനിച്ചുവെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് കോണ്‍ഗ്രസിലെ നാലാം ഗ്രൂപ്പ് നേതാവും മുന്‍മന്ത്രിയുമായ കെ. സുധാകരന്‍ വ്യക്തമാക്കി.

കെപിസിസി സംഘടനാ തിരഞ്ഞെടുപ്പില്‍ ഐ ഗ്രൂപ്പുമായി നീക്കുപോക്കിന് തയ്യാറാണ്. എ, ഐ ഗ്രൂപ്പുകളില്‍ ഒരു ഗ്രൂപ്പ് ക്ഷീണിച്ചാല്‍ മറ്റേ ഗ്രൂപ്പ് ഭരണത്തെയും പാര്‍ട്ടിയെയും ഹൈജാക്ക് ചെയ്യുകയാണ് പതിവ്. ഇപ്പോള്‍ ഐ ഗ്രൂപ്പ് ക്ഷീണിച്ച നിലയിലാണ്. ഈ നില മാറുന്നതിനായി കൂട്ടായ ചര്‍ച്ചകള്‍ വേണം- സുധാകരന്‍ പറഞ്ഞു. ഡിസംബര്‍ 10 വെള്ളിയാഴ്ച കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സുധാകരന്‍.

ആന്റണി മന്ത്രിസഭ പോയി പുതിയ മന്ത്രിസഭ വന്നതിനു ശേഷം സിപിഎം ഭരണകാലത്തിലെന്ന പോലെയാണ് മന്ത്രിമാര്‍ പെരുമാറുന്നത്. ദിവസക്കൂലിക്ക് നിയമിച്ച ഫോറസ്റ് വാച്ചര്‍മാരെ പിരിച്ചുവിട്ട നടപടി ഇതിന് ഉദാഹരണമാണ്. ഈ പ്രശ്നത്തില്‍ മുഖ്യമന്ത്രി ഇടപെട്ടില്ലെങ്കില്‍ പ്രക്ഷോഭം നടത്തുമെന്ന് സുധാകരന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X