കാഞ്ചി: രഘുവിനെ ചോദ്യം ചെയ്യും
കാഞ്ചീപുരം: ശങ്കരരാമന്‍ വധക്കേസുമായി ബന്ധപ്പെട്ട് കാഞ്ചി സഹമഠാധിപതി വിജയേന്ദ്രസരസ്വതിയുടെ സഹോദരന്‍ രഘുവിനോട് ഡിസംബര്‍ 11 ശനിയാഴ്ച വൈകീട്ട് ഏഴുമണിക്ക് ഹാജരാവാന്‍ പ്രത്യേകഅന്വേഷണസംഘം ഉത്തരവിട്ടു.
വധക്കേസുമായി ബന്ധപ്പെട്ട് പൊലീസ് വെള്ളിയാഴ്ച രാത്രി മൂന്നുമണിക്കൂറോളം രഘുവിനെ ചോദ്യം ചെയ്തിരുന്നു.
പ്രത്യേക അന്വേഷണസംഘത്തിലെ ഒരു ഉദ്യോഗസ്ഥന്‍ രഘുവിനെ മഠത്തില്‍ വന്ന് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇയാള്‍ക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടോയെന്ന കാര്യം അറിവില്ല.
കഴിഞ്ഞ ദിവസത്ത ചോദ്യം ചെയ്യല്‍ കൂടാതെ മുന്‍പ് പതിനഞ്ചോളം തവണ രഘുവിനെ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിട്ടുണ്ട്.
ഇതിനിടെ, ജയേന്ദ്രസരസ്വതിക്കു വേണ്ടി സുപ്രീംകോടതിയില്‍ ജാമ്യഹര്‍ജി നല്‍കാനുള്ള അനുവാദം അഡ്വ.കൃഷ്ണകുമാറിനു മാത്രമാണെന്നും മറ്റുള്ളവരുടെ ജാമ്യാപേക്ഷ അനുവദനീയമല്ലെന്നും മഠം പ്രസിദ്ധീകരിച്ച വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.












Click it and Unblock the Notifications