ഹവാല: മുഖ്യപ്രതി അറസ്റില്‍
കോഴിക്കോട്: ഹവാല പണമിടപാടിലെ മുഖ്യപ്രതി ചാവക്കാടു സ്വദേശി അബ്ദുല്‍ കരീമിനെ തൃശൂര്‍ ക്രൈംബ്രാഞ്ച് അറസ്റു ചെയ്തു. ഡിസംബര്‍ 24 വരെ റിമാന്‍ഡ് ചെയ്ത ഇയാളെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്കു കൊണ്ടുപോയി.
കേരളത്തിലെത്തിയ 7000 കോടി ഹവാല പണമിടപാടില്‍ മൂന്നുപേരെക്കുറിച്ചാണ് ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്നത്. മലപ്പുറം സ്വദേശി നാസര്‍ എന്ന അബ്ദുള്‍ ലത്തീഫ് , വടക്കാഞ്ചേരി സ്വദേശി ജയപ്രകാശ് എന്നിവരാണ് മറ്റ് രണ്ടുപേര്‍.
ക്രൈബ്രാഞ്ച് എസ്.പി മാത്യു പോളികാര്‍പിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കരീമിനെ അറസ്റുചെയ്തത്. മൂന്നു പ്രതികളും കൂടി 120 കോടിയോളം രൂപ വിവിധ അക്കൗണ്ടുകളിലൂടെ കേരളത്തിലേക്കു കടത്തിയിരുന്നു. കേരളത്തിലെത്തിയ ഹവാല പണത്തില്‍ ഏറിയ പങ്കും മലബാര്‍ ഭാഗത്താണ് വിനിമയം ചെയ്തു പോന്നിരുന്നത്.
സംഭവത്തിലെ രണ്ടാംപ്രതിയായ അബ്ദുള്‍ ലത്തീഫിന്റെ എന്‍.ഡി.എഫ് ബന്ധവും പോലീസ് അന്വേഷിച്ചു വരുന്നുണ്ട്.
ഡി.ജി.പിക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ക്രൈബ്രാഞ്ചിനെ അന്വേഷണച്ചുമതല ഏല്‍പ്പിച്ചത്.
സംഭവത്തെക്കുറിച്ച് മുംബൈ ക്രൈംബ്രാഞ്ച് 14 പേര്‍ക്കെതിരെ അന്വേഷണം നടത്തുന്നുണ്ട്.












Click it and Unblock the Notifications