Get Updates
Get notified of breaking news, exclusive insights, and must-see stories!

തീരുമാനം യു.ഡി.എഫ് അനുഭവമടിസ്ഥാനമാക്കി

കോട്ടയം: യു.ഡി.എഫില്‍ നിന്നുണ്ടായിക്കൊണ്ടിരിക്കുന്ന തിക്താനുഭവങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ഇനി മുന്നോട്ടുള്ള തീരുമാനമെന്ന് പാര്‍ട്ടി ലീഡര്‍ ടി.എം. ജേക്കബ്.

ഒരിക്കല്‍പ്പോലും ഐക്യമുന്നണിയില്‍ നിന്ന് വിട്ടുപോവുകയോ അങ്ങനെ ചിന്തിക്കുക പോലുമോ ചെയ്തിട്ടില്ലാത്ത തങ്ങള്‍ അപമാനത്തിന്റെയും സഹനത്തിന്റെയും പശ്ചാത്തലത്തിലാണ് പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനത്തില്‍ പുതിയ രാഷ്ട്രീയപ്രമേയം പാസ്സാക്കുന്നതെന്ന് അദ്ദേേഹം പറഞ്ഞു.

രാഷ്ട്രീയ പ്രമേയത്തിന്റെ കരട്രൂപം ഡിസംബര്‍ 10 വെള്ളിയാഴ്ച ചേര്‍ന്ന വര്‍ക്കിംഗ് കമ്മിറ്റി ചര്‍ച്ച ചെയ്തു. വര്‍ക്കിംഗ് കമ്മിറ്റിയില്‍ പല അഭിപ്രായങ്ങളും ഉയര്‍ന്നുവന്നതായി ജേക്കബ് പറഞ്ഞു. എല്ലാവശവും ചര്‍ച്ച ചെയ്തെങ്കിലും അവസാന തീരുമാനമായിട്ടില്ല. എടുക്കുന്ന തീരുമാനം ഏകകണ്ഠമായിരിക്കും.

അപമാനം സഹിച്ച് മുന്നണിയില്‍ തുടരേണ്ടതില്ലെന്നാണ് പല നേതാക്കളും കമ്മിറ്റികളില്‍ പറഞ്ഞത്. എന്നാല്‍ ഇടതു മുന്നണിയുമായുള്ള ബാന്ധവം പാടില്ലെന്നും സ്വന്തം ശക്തി പ്രകടിപ്പിച്ചുകൊണ്ടുതന്നെ യു.ഡി.എഫില്‍ തുടരണമെന്നും മറ്റു ചില നേതാക്കള്‍ അഭിപ്രായപ്പെട്ടു. മൂന്നാം മുന്നണി രൂപവത്കരണമെന്ന ആശയത്തിന് കാര്യമായ പിന്തുണ ലഭിച്ചെല്ലെന്നും ജേക്കബ്ബ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+