മാറാട് : ആഭ്യന്തര സെക്രട്ടറിയോട് വിശദീകരണം തേടി
കോഴിക്കോട്: മാറാട് സംഭവം നടക്കുന്ന സമയത്ത് സൗത്ത് അസിസ്റന്റ് കമ്മീഷണറായിരുന്ന അബ്ദുള്‍റഹിമിനെക്കുറിച്ച് മുന്‍ ഡി.ജി.പി. നല്‍കിയ റിപ്പോര്‍ട്ടില്‍ എന്തു നടപടി സ്വീകരിച്ചു എന്നറിയിക്കണമെന്ന് കേസന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന്‍ തോമസ് പി. ജോസഫ് ആഭ്യന്തര സെക്രട്ടറിയോട് നിര്‍ദേശിച്ചു.
റിപ്പോര്‍ട്ട് മുദ്രവെച്ച കവറിലാക്കി 15 ദിവസത്തിനകം കമ്മീഷനു സമര്‍പ്പിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.
മാറാട് സംഭവം നടക്കുമ്പോള്‍ ഡി.ജി.പി.യായിരുന്ന കെ.ജെ. ജോസഫിനെ കമ്മീഷന്‍ വിസ്തരിച്ചിരുന്നു. അസിസ്റന്റ് കമ്മീഷണറുടെ പ്രവര്‍ത്തനത്തില്‍ സംശയമുള്ളതിനാലാണ് അദ്ദേഹത്തെ സ്ഥലം മാറ്റിയതെന്ന് കെ.ജെ.ജോസഫ് കമ്മീഷനു മുന്‍പാകെ മൊഴിനല്‍കിയിരുന്നു. ഇക്കാര്യം സര്‍ക്കാറിനെ അറിയിച്ചിരുന്നതായും മുന്‍ ഡി.ജി.പി. പറഞ്ഞിരുന്നു.
ഡിസംബര്‍ 10 വെള്ളിയാഴ്ച സാക്ഷി വിസ്താരം പൂര്‍ത്തിയായപ്പോള്‍ കമ്മീഷനു വേണ്ടി അഡ്വ. പി.വി. ഹരിയാണ് റിപ്പോര്‍ട്ടിന്മേല്‍ എന്തു നടപടി സ്വീകരിച്ചു എന്ന് കമ്മീഷന്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ടത്.
അബ്ദുള്‍റഹിമിനെ ഡിസംബര്‍17ന് വിസ്തരിക്കും.
എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി അമ്പലക്കടവ് അബ്ദുള്‍ഹമീദ് ഫൈസിയെ ഡിസംബര്‍ 10 വെള്ളിയാഴ്ച വിസ്തരിച്ചു.












Click it and Unblock the Notifications