മര്‍ദനം: കന്യാസ്ത്രീ അറസ്റ്റില്‍
സുല്‍ത്താന്‍ബത്തേരി: കുപ്പാടി വേങ്ങൂര്‍ ഗദ്സിമോണ്‍ കോണ്‍വെന്റില്‍ ആറുവയസ്സുകാരിയെ മര്‍ദിച്ച കേസില്‍ കന്യാസ്ത്രീയും യുവാവും വെള്ളിയാഴ്ച ബത്തേരി പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
സിസ്റര്‍ മക്രീന, നടവയല്‍ കാപ്പിക്കുന്ന് എളങ്ങനാമറ്റത്തില്‍ ഷിജു എന്ന വര്‍ഗീസ് എന്നിവരാണ് അറസ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട് കോണ്‍വെന്റിലെ മദര്‍ സുപ്പീരിയര്‍ തബീഥയെ നേരത്തെ അറസ്റുചെയ്തിരുന്നു. പതിനായിരം രൂപയുടെ ആള്‍ ജാമ്യത്തിലാണ് മൂന്നുപേരേയും വിട്ടയച്ചത്. ഇവര്‍ ജില്ലവിട്ടു പുറത്തുപോകാന്‍ പാടില്ലെന്ന വ്യവസ്ഥയുണ്ടെന്ന് എസ്.ഐ. പി. വിശ്വംഭരന്‍ പറഞ്ഞു.
മീനങ്ങാടി കൃഷ്ണഗിരിയിലെ മത്തായിയുടെ മകളും കുപ്പാടി ഗവ. യു.പി. സ്കൂളിലെ രണ്ടാംക്ലാസ് വിദ്യാര്‍ഥിനിയുമായ സുമിതയെ മര്‍ദിച്ച് തീപ്പൊള്ളിച്ച കുറ്റത്തിനാണ് അറസ്റ്.
കുട്ടിയുടെ ദേഹത്ത് അടയാളങ്ങള്‍ കണ്ട സ്കൂള്‍ അധികൃതര്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കുട്ടിയുടെ മൊഴിയെടുത്ത പൊലീസ് ഇവര്‍ക്കെതിരെ കേസ് രജിസ്റര്‍ ചെയ്തിരുന്നു.
ഷിജു ബാലികയെ അടിക്കാന്‍ ഉപയോഗിച്ചതായി പറയുന്ന ഇലക്ട്രിക് വയര്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്.












Click it and Unblock the Notifications