കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സന്ദര്‍ശനം റദ്ദാക്കാന്‍ കാരണംകുഞ്ഞാലിക്കുട്ടി പ്രശ്നം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് കേരള സന്ദര്‍ശനം റദ്ദാക്കിയതു കുഞ്ഞാലിക്കുട്ടിപ്രശ്നം മൂലമാണെന്ന് റിപ്പോര്‍ട്ട്.

മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരേയുള്ള പ്രക്ഷോഭം കെട്ടടങ്ങിയെന്നാണ് സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചിരുന്നത്. എന്നാല്‍ കേരളത്തിലെ ക്രമസമാധാനനി ല മോശമാണെന്നും സംഘര്‍ഷം ഏതു നിമിഷവും മൂര്‍ച്ഛിക്കാമെന്നുമുള്ള ഇന്‍റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം വേണ്ടെന്നു വച്ചത്.

പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്ന് പരിപാടി റദ്ദാക്കിയ വിവരം മുഖ്യമന്ത്രിയുടെ ഓഫീസിലേക്കു നേരിട്ടറിയിക്കുകയായിരുന്നു. ചീഫ് സെക്രട്ടറി ബാബു ജേക്കബ് പോലും യാത്ര മാറ്റിവച്ച വിവരം പത്രമോഫീസില്‍ നിന്നാണ് അറിഞ്ഞത്.

പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനം റദ്ദാക്കാന്‍ കാരണം മാര്‍ക്സിസ്റ് പാര്‍ട്ടി ആണെന്നും ഇതിനിടെ വാര്‍ത്ത പരന്നിട്ടുണ്ട്. കുഞ്ഞാലിക്കുട്ടി പ്രശ്നത്തിന് പരിഹാരമുണ്ടാകാതെ കേരളത്തില്‍ പോകരുതെന്ന് പ്രധാനമന്ത്രിയെ മുതിര്‍ന്ന മാര്‍ക്സിസ്റ് നേതാക്കള്‍ ഉപദേശിച്ചതായാണ് കരുതുന്നത്.

എത്രയും പെട്ടെന്ന് കുഞ്ഞാലിക്കുട്ടി പ്രശ്നത്തില്‍ പരിഹാരം കണ്ടില്ലെങ്കില്‍ സോണിയ ഗാന്ധിയും കേരള സന്ദര്‍ശനം ഉപേക്ഷിച്ചേയ്ക്കുമെന്നാണ് കരുതുന്നത്.

സമാധാനാന്തരീക്ഷം നിലനില്‍ക്കുന്നുവെന്ന് ഉറപ്പുനല്‍കിയാലേ കേരളം സന്ദര്‍ശിക്കൂവെന്ന് മന്‍മോഹന്‍സിംഗും സോണിയാഗാന്ധിയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അറിയിച്ചിരുന്നു. അക്കാര്യം താന്‍ ഉറപ്പുനല്‍കാമെന്നും പ്രശ്നപരിഹാരത്തിന് തനിക്കു സ്വാതന്ത്യ്രമനുവദിക്കണമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

ഹൈക്കമാന്‍ഡിന് ഇതു സ്വീകാര്യമായിരുന്നുവെങ്കിലും പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് കര്‍ക്കശ നിലപാടാണ് കൈക്കൊണ്ടത്. പ്രധാനമന്ത്രി ആയതിനുശേഷമുള്ള ആദ്യത്തെ കേരളസന്ദര്‍ശനം കരിങ്കൊടിപ്രകടനത്തില്‍ മുങ്ങിപ്പോകാന്‍ അദ്ദേഹം ആഗ്രഹിക്കുന്നില്ലെന്നാണ് പി.എം.ഒ. വൃത്തങ്ങള്‍ പറഞ്ഞത്.

കേരളം സന്ദര്‍ശിക്കുന്ന വേളയില്‍ കുഞ്ഞാലിക്കുട്ടി പ്രശ്നം ഉയര്‍ത്തിക്കാട്ടി സമരങ്ങളും പ്രക്ഷോഭവും നിവേദനം നല്‍കലുമുണ്ടായാല്‍ വിഷമകരമാകുമെന്ന് മന്‍മോഹന്‍സിംഗ് കരുതുന്നു. കേരളത്തില്‍ മാത്രമല്ല, കേന്ദ്രത്തിലും മുസ്ലിംലീഗ് ഘടകകക്ഷിയാണ്. അവരെ തള്ളിപ്പറയാനോ, പിന്തുണയ്ക്കാനോ കഴിയാത്ത സാഹചര്യം ഉണ്ടാകുന്നതിലും നല്ലത് തത്കാലം യാത്ര ഒഴിവാക്കുന്നതാണെന്ന ചിന്തയാണ് കേരളസന്ദര്‍ശനമൊഴിവാക്കാന്‍ കാരണമായത്.

മൗറീഷ്യസിലേക്കുള്ള യാത്രാമധ്യേ, തിരുവനനന്തപുരം വിമാനനത്താവളത്തില്‍ ഒരു മണിക്കൂര്‍ സമയം ചെലവഴിച്ചെങ്കിലും പത്രലേഖകരെ കാണാന്‍ സോണിയാഗാന്ധി തയാറായിരുന്നില്ല. എന്നാല്‍ 30 ന് മൂന്നു പൊതുപരിപാടികളില്‍ പങ്കെടുക്കേണ്ടിവരുമ്പോള്‍ പത്രലേഖകരെ ഒഴിവാക്കാനാവില്ല. അതിനാലാണ് താന്‍ കേരളത്തില്‍ വരുന്നതിനു മുന്‍പ് പ്രശ്നം തീര്‍ക്കണമെന്ന് അവര്‍ ഉമ്മന്‍ചാണ്ടിയോടു നിര്‍ദേശിച്ചത്.

പ്രതിപക്ഷത്തെ അനുനയിപ്പിക്കുന്നതിനുവേണ്ടി മുഖ്യമന്ത്രി സര്‍വകക്ഷിയോഗം വിളിച്ചെങ്കിലും വി.എസ്. കര്‍ശന നിലപാടെടുത്തതിനെ തുടര്‍ന്ന് ചര്‍ച്ചപരാജയപ്പെട്ടു. സോണിയ വരുന്ന ദിവസം ജില്ലാ കലക്ടറേറ്റുകളും സെക്രട്ടേറിയറ്റും വളയാനാണ് ഇടതുകക്ഷികളുടെ തീരുമാനം.

പ്രതിപക്ഷനീക്കമാണ് കോണ്‍ഗ്രസ് നേതൃത്വത്തെ ആശയക്കുഴപ്പത്തിലാക്കുന്നത്. സോണിയ കേരളത്തില്‍ വരുമ്പോള്‍ അനിഷ്ട സംഭവങ്ങളുണ്ടായാല്‍ എന്തുചെയ്യണമെന്ന ചോദ്യത്തിന് നേതാക്കള്‍ക്ക് ഉത്തരം നല്‍കാനായിട്ടില്ല.

സംഭവവികാസങ്ങള്‍ ലീഗും ഉത്കണ്ഠയോടെയാണു കാണുന്നത്. കോണ്‍ഗ്രസ് നേനതൃത്വവുമായി ബന്ധപ്പെടാനും ദില്ലിയിലേക്ക് ഒരു പ്രത്യേകസംഘത്തെ അയയ്ക്കാനും അവര്‍ ആലോചിക്കുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X