കോഴിക്കോട്ട് പുലി ഇറങ്ങി, വെടിവച്ച് കൊന്നു
കോഴിക്കോട്: നഗരത്തില്‍ കച്ചേരിക്കുന്നിനടുത്ത് കോളനിയിലിറങ്ങിയ പുലിയെ പൊലീസ് വെടിവച്ചു കൊന്നു. ഒരു പൊലീസുകാരനുള്‍പ്പെടെ എട്ടുപേര്‍ക്ക് പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മാങ്കാവ് കച്ചേരിക്കുന്നുമ്മേല്‍ വേലായുധന്റെ പണിതീരാത്ത വീട്ടിലാണ് പുലിയെ ആദ്യം കണ്ടത്. വീടുപണിക്കു വന്നിരുന്ന മരക്കാട്ട് അജയനെ പുലി മാന്തിപരിക്കേല്‍പ്പിച്ചു. ആളുകള്‍ കൂടിയതിനെ തുടര്‍ന്ന് കുറ്റിക്കാട്ടിലൊളിച്ച പുലിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ കസബ പൊലീസ് സ്റേഷനിലെ എസ്.ഐ ഗോപകുമാറിനെ പുലി ആക്രമിച്ചു.
വനം വകുപ്പുകാര്‍ എത്തി മയക്ക് വെടി വച്ചെങ്കിലും വെടി ഏല്‍ക്കാതെ പുലി രക്ഷപ്പെട്ടു. പിന്നീട് അടുത്തുള്ള ഒരു കുറ്റിക്കാട്ടില്‍ ഒളിച്ച പുലിയെ നാട്ടുകാരും മറ്റും ചേര്‍ന്ന് കണ്ടുപിടിച്ചു.
പുലിയെ ജീവനോടെ പിടികൂടാനാവില്ലെന്നു മനസിലായതോടെ വനംവകുപ്പില്‍ നിന്നും അനുമതി വാങ്ങി പൊലീസ് സംഘം പുലിയെ വെടിവച്ചു കൊല്ലുകയായിരുന്നു. 10 റൗണ്ട് വെടി വച്ചാണ് പുലിയെ കൊന്നത്.
നിലമ്പൂര്‍ കാടുകളില്‍ നിന്നാവാം പുലിയിറങ്ങിയതെന്നു കരുതുന്നു. മുന്‍പ് കോഴിക്കോട് ഫാറൂഖ് കോളജില്‍ ഇറങ്ങിയ പുലിയെ അവിടുത്തെ ഗാര്‍ഡ് വെടിവച്ചു കൊല്ലുകയായിരുന്നു. ഈ സ്ഥലങ്ങളില്‍ പുലിശല്യമുണ്ടെന്ന് ആളുകള്‍ക്കു പരാതിയുണ്ട്.












Click it and Unblock the Notifications