ഷാറൂഖിന്റെ സ്റേജ് ഷോയ്ക്കിടെ സ്ഫോടനം; 2 മരണം
കൊളംബോ: ബോളിവുഡ് സൂപ്പര്‍താരം ഷാറൂഖ്ഖാന്റെ സ്റേജ് ഷോയ്ക്കിടെ ഉണ്ടായ ബോംബ് സ്ഫോടനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. 18 പേര്‍ക്ക് പരിക്കേറ്റു.
കൊളംബോയില്‍ ഡിസംബര്‍ 11 ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഷാറൂഖിനും ട്രൂപ്പ് അംഗങ്ങള്‍ക്കും പരിക്കേറ്റിട്ടില്ല. ഓപ്പണ്‍ എയര്‍ സ്റേഡിയത്തില്‍ നടന്ന മൂന്ന് മണിക്കൂര്‍ നീണ്ട സ്റേജ് ഷോ അവസാനിച്ചയുടനെയാണ് സ്ഫോടനം നടന്നത്. സ്ഫോടനം നടത്തിയതിന്റെ ഉത്തരവാദിത്തം ആരുമേറ്റെടുത്തിട്ടില്ല.
സ്റേജ് ഷോ നടത്തുന്നതിനെതിരെ ബുദ്ധമതക്കാര്‍ ശക്തമായ പ്രതിഷേധമുയര്‍ത്തിയിരുന്നു. ഒരു ജനകീയ സന്യാസിയുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തിലാണ് സ്റേജ് ഷോ നടക്കുന്നത് എന്നതിനാലാണ് ബുദ്ധമതക്കാര്‍ പ്രതിഷേധമുയര്‍ത്തിയത്.












Click it and Unblock the Notifications