Get Updates
Get notified of breaking news, exclusive insights, and must-see stories!

കാഞ്ചി: വിഎച്ച്പി രണ്ടാം ഘട്ട പ്രക്ഷോഭത്തിന്

ദില്ലി: കാഞ്ചി ശങ്കരാചാര്യര്‍ ജയേന്ദ്ര സരസ്വതിയോടുള്ള തമിഴ്നാട് സര്‍ക്കാരിന്റെ സമീപനത്തില്‍ പ്രതിഷേധിച്ച് വിഎച്ച്പി രണ്ടാം ഘട്ട പ്രക്ഷോഭത്തിന്.

ഡിസംബര്‍ 13 തിങ്കളാഴ്ച വിഎച്ച്പി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി എല്ലാ വിഎച്ച്പി പ്രവര്‍ത്തകരും മഞ്ഞ ബാഡ്ജുകള്‍ ധരിച്ച് രണ്ട് മിനുട്ട് നേരം മൗനമാചരിക്കും. രാവിലെ 11 മണിക്കാണ് മൗനാചരണം.

വിഎച്ച്പി പ്രവര്‍ത്തകര്‍ കറുത്ത ബാഡ്ജ് ധരിക്കില്ലെന്നും അത് ക്രൈസ്തവരുടെ സങ്കല്പം അനുസരിച്ചുളള പ്രതിഷേധ രീതിയാണെന്നും വിഎച്ച്പി വൈസ് പ്രസിഡന്റ് ഗിരിരാജ കിഷോര്‍ പറഞ്ഞു.

ശങ്കരാചാര്യരുടെ അറസ്റില്‍ പ്രതിഷേധിച്ച് നടത്തുന്ന രണ്ടാം ഘട്ട പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കിവരികയാണ്. ഡിസംബര്‍ 29ന് റോഹ്തകില്‍ നടക്കുന്ന വിഎച്ച്പിയുടെ മൂന്ന് ദിവസത്തെ പ്രവര്‍ത്തക സമിതി യോഗത്തില്‍ പ്രശ്നം ചര്‍ച്ചാവിഷയമാവും.

അടുത്ത മാര്‍ച്ചില്‍ ബീഹാര്‍, ജാര്‍ഖണ്ഡ്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം വിഎച്ച്പി രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുന്നതിനെ കുറിച്ച് തീരുമാനമെടുക്കുമെന്ന് ആചാര്യ ഗിരിരാജ കിഷോര്‍ വ്യക്താക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+