എം. എസ്. സുബ്ബലക്ഷ്മി അന്തരിച്ചു
ചെന്നൈ: പ്രമുഖ കര്‍ണാടക സംഗീതജ്ഞ എം. എസ്. സുബ്ബലക്ഷ്മി (88) അന്തരിച്ചു. ഡിസംബര്‍ 11 ഞായറാഴ്ച രാത്രി 11.40ന് മൈലാപ്പൂരിലെ സ്വകാര്യ ആശുപത്രയില്‍ വച്ചായിരുന്നു അന്ത്യം.
വൈറല്‍ പനി മൂര്‍ഛിച്ച് കുറച്ചുനാളായി ചികിത്സയിലായിരുന്നു സുബ്ബലക്ഷ്മി. ഏതാനും ദിവസം മുമ്പ് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച സുബ്ബലക്ഷ്മിക്ക് ഞായറാഴ്ച രാവിലെ ബോധം നഷ്ടപ്പെട്ടു. രാത്രിയോടെ നില ഗുരുതരമാവുകയായിരുന്നു.
ശവസംസ്കാരം ഞായറാഴ്ച ചെന്നൈയില്‍ നടക്കും.
1916 സപ്തംബര്‍ 16ന് മധുരയിലാണ് കര്‍ണാടക സംഗീതത്തെ പ്രശസ്തിയുടെ ഉയരങ്ങളിലെത്തിച്ച സുബ്ബലക്ഷ്മി ജനിച്ചത്. അഞ്ചാം ക്ലാസില്‍ പഠനം നിര്‍ത്തിയ സുബ്ബലക്ഷ്മി പിന്നീടുള്ള കാലം മുഴുവന്‍ സംഗീതത്തിനായി ജീവിതം അര്‍പ്പിക്കുകയായിരുന്നു. ഭാരതരത്നം, പത്മഭൂഷണ്‍, മാഗ്സെസെ അവാര്‍ഡ് സുബ്ബലക്ഷ്മിയുടെ നാദോപാസനയ്ക്ക് അംഗീകാരങ്ങളായി ലഭിച്ചു.












Click it and Unblock the Notifications