റൗഫ് സുപ്രീംകോടതിയെ സമീപിക്കുന്നു
ദില്ലി: ഐസ്ക്രീം പാര്‍ലര്‍ കേസില്‍ വാദം മറ്റൊരു കോടതിയിലേക്കു മാറ്റണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കാന്‍ കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവായ റൗഫ് ദില്ലിയിലെത്തി.
ഡിസംബര്‍ 11 ശനിയാഴ്ച വിമാനത്തില്‍ ദില്ലിയിലെത്തിയ റൗഫ് ഇതു സംബന്ധിച്ച് മുതിര്‍ന്ന അഭിഭാഷകരുമായി ചര്‍ച്ച നടത്തിയെന്നറിയുന്നു. കേസ് വാദിക്കുവാന്‍ സുപ്രീം കോടതിയിലെ പ്രഗത്ഭരായ അഭിഭാഷകരെയേല്‍പ്പിക്കുവാനാണ് റൗഫിന്റെ നീക്കം.
ഹൈക്കോടതി ജസ്റിസായ പത്മനാഭന്‍ നായരെ വിശ്വാസമില്ലാത്തതു കാരണം കേസ് മറ്റേതെങ്കിലും കോടതിയിലേക്കു മാറ്റണമെന്ന് കേസിലെ അഞ്ചാംപ്രതി അബ്ദുള്‍ ഖാദര്‍ ഹൈക്കോടതിയോടാവശ്യപ്പെട്ടിരുന്നു. കേസ് അട്ടിമറിക്കാനുള്ള ഈ നീക്കം ഹൈക്കോടതി തടഞ്ഞിരുന്നു. ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ കേസ് നല്‍കാനാണ് റൗഫിന്റെ ശ്രമം.












Click it and Unblock the Notifications