പേരുകള്‍ സിപിഎമ്മുകാരുടേത്: ശ്രീദേവി

കോഴിക്കോട്: ഐസ്ക്രീം കേസില്‍ തന്റെ ഡയറിയിലെ കാണാതായ പേജുകള്‍ കീറിയത് ഇടതു ഭരണകാലത്ത് മുഖ്യമന്ത്രിയായിരുന്ന ഇ.കെ നായനാരുടെ നിര്‍ദേശപ്രകാരമായിരുന്നെന്ന് ഐസ്ക്രീം കേസിലെ മുഖ്യപ്രതിയായ ശ്രീദേവി.

പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന് ഇതെക്കുറിച്ച് അറിവുണ്ടെന്നും വാര്‍ത്താസമ്മേളനത്തില്‍ അവര്‍ വെളിപ്പെടുത്തി. കുഞ്ഞാലിക്കുട്ടിയെ തനിക്കറിയില്ലെന്നും അവര്‍ പറഞ്ഞു.

കീറിയ പേജില്‍ സിപിഎമ്മിലെ പല പ്രമുഖരുടേയും പേരുണ്ട്. ചില പേരുകള്‍ സെഷന്‍സ് കോടതിയില്‍ വനിതാ ജഡ്ജിയുടെ മുമ്പാകെ വെളിപ്പെടുത്താന്‍ തയ്യാറുമാണ്.

63 ദിവസം തന്നെ ജയിലിലടച്ച് ഈ കേസിനെക്കുറിച്ച് അന്വേഷണം നടത്തി. എന്നിട്ടും വേണ്ടവിധം കേസന്വേഷിച്ചില്ലെന്നാണ് പ്രതിപക്ഷനേതാവ് പറയുന്നത്.

സാമൂഹ്യപ്രവര്‍ത്തക റമീള സുഖ്ദേവാണ് ഈ കേസിലെ മുഖ്യപ്രതി. അന്വേഷി പ്രസിഡന്റ് അജിത, അന്നത്തെ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ നീരാ റാവത്ത് എന്നിവര്‍ക്കും കേസില്‍ പങ്കുണ്ട്.

കഴിഞ്ഞ ഏഴുവര്‍ഷമായി റജീനയെ ആരും ഉപദ്രവിച്ചിട്ടില്ല. പിന്നെ അവര്‍ക്കു സംരക്ഷണം നല്‍കണമെന്ന് വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെടുന്നതില്‍ അര്‍ത്ഥമില്ല.

ഈ കേസില്‍ താനുള്‍പ്പെടെയുള്ള എല്ലാവരേയും പോളിഗ്രാഫ് ടെസ്റ്റിനു വിധേയമാക്കി സത്യം പുറത്തുകൊണ്ടു വരണം. കേസു കഴിയുമ്പോള്‍ ഡയറിയിലെ കീറിയ പേജുകള്‍ ഒട്ടിച്ചു നല്‍കിയില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ശ്രീദേവി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+