ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്ന് ജേക്കബ്
കോട്ടയം: യുഡിഎഫ് സര്‍ക്കാരിന്റെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ടി. എം. ജേക്കബ് ആവശ്യപ്പെട്ടു.
കേരള കോണ്‍ഗ്രസ് (ജേക്കബ്) സംസ്ഥാന സമ്മേളനത്തിന്റെ സമാപന ദിവസമായ ഡിസംബര്‍ 12 ഞായറാഴ്ച കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജേക്കബ്.
യുഡിഎഫ് വിടേണ്ടെന്ന് പാര്‍ട്ടിയുടെ തീരുമാനമെന്ന് ജേക്കബ് അറിയിച്ചു. മുന്നണിക്കുള്ളില്‍ നിന്നുകൊണ്ടുതന്നെ പോരാട്ടം തുടരാനാണ് തീരുമാനമെന്ന് ജേക്കബ് വ്യക്തമാക്കി.
മുന്നണി വിടുന്നതു സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ജേക്കബിനെ പാര്‍ട്ടി നേരത്തെ ചുമതലപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ദിവസം സംസ്ഥാന സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിലും ജേക്കബ് ഉമ്മന്‍ചാണ്ടിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കേരളം കണ്ട ഏറ്റവും മോശപ്പെട്ട ഭരണമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റേതെന്ന് ജേക്കബ് കുറ്റപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications