കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രിസ്ഥാനം നല്‍കിയാലും സ്വീകരിക്കില്ല: ജേക്കബ്

  • By Staff
Google Oneindia Malayalam News

കോട്ടയം: ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ അംഗമാവാന്‍ ക്ഷണിച്ചാലും മന്ത്രിസ്ഥാനം താന്‍ സ്വീകരിക്കില്ലെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ടി. എം. ജേക്കബ്.

കേരളം കണ്ടതില്‍ വച്ച് ഏറ്റവും മോശമായ സര്‍ക്കാരിന്റെ ഭാഗമായി നാണംകെടാന്‍ താനാഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉമ്മന്‍ചാണ്ടി തന്റെ പാര്‍ട്ടിക്കൊരു ഭീഷണിയല്ല. ഈ വരുന്ന തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടി നയിക്കുന്ന യുഡിഎഫിന് 15 സീറ്റ് പോലും ലഭിക്കില്ല.

ഐസ്ക്രീം കേസില്‍ നിയമം അതിന്റെ വഴിക്കുപോകുമെന്ന ഉമ്മന്‍ചാണ്ടിയുടെ പ്രഖ്യാപനത്തെ ജേക്കബ് പരിഹസിച്ചു. ധാര്‍മികതയുടെ അടിസ്ഥാനത്തില്‍ കുഞ്ഞാലിക്കുട്ടിയോട് രാജി വയ്ക്കുവാന്‍ ആവശ്യപ്പെടേണ്ട മുഖ്യമന്ത്രി കുഞ്ഞാലിക്കുട്ടിയെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്.

ആന്റണിയെ മാറ്റി മുഖ്യമന്ത്രിസ്ഥാനം നേടിയെടുക്കാന്‍ സഹായിച്ചതിനു പ്രത്യുപകാരമായാണ് ഉമ്മന്‍ചാണ്ടി കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നത്.

മന്ത്രി മാണിക്കെതിരെയും പരാമര്‍ശമുന്നയിച്ച ജേക്കബ്ബ് പാര്‍ട്ടി സമ്മേളനത്തോടനുബന്ധിച്ച് താന്‍ നടത്തിയതു പോലൊരു പ്രകടനം നടത്താന്‍ മാണിയെ വെല്ലുവിളിക്കുകയും ചെയ്തു.

കേരളാകോണ്‍ഗ്രസ് (ജേക്കബ്) സമ്മേളനത്തോടനുബന്ധിച്ച് ഡിസംബര്‍ 11 ശനിയാഴ്ച ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പങ്കെടുത്ത റാലി നടന്നിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X