ഡിസം.15 മുതല്‍ കെഎസ്ആര്‍ടിസിയില്‍ സമരം
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരും തൊഴിലാളികളും സംയുക്ത ആക്ഷന്‍ കൗണ്‍സിലിന് കീഴിലായി ഡിസംബര്‍ 15 മുതല്‍ പണിമുടക്ക് ആരംഭിക്കും.
പണിമുടക്ക് നടത്തുമെന്ന് അറിയിച്ചുകൊണ്ട് 28 ദിവസം മുമ്പ് നോട്ടീസ് നല്‍കിയിട്ടും ഗതാഗതമന്ത്രി ചര്‍ച്ച നടത്താന്‍ തയ്യാറായിട്ടില്ലെന്ന് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ കെ. കെ. ദിവാകരന്‍ പറഞ്ഞു.
കെഎസ്ആര്‍ടിസിയുടെ സ്വത്തുവകകള്‍ ശരിയായ മാര്‍ഗത്തിലല്ലാതെ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് മന്ത്രി വിട്ടുനല്‍കുന്നതായി ദിവാകരന്‍ ആരോപിച്ചു. ഇതുസംബന്ധിച്ച് അന്വേഷണം നടത്തണം.
കെഎസ്ആര്‍ടിസിയുടെ സ്വത്തുവകകള്‍ സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് ഡെവലപ്മെന്റ് ഫൈനാന്‍ഷ്യല്‍ കോര്‍പ്പറേഷനും ഹൗസിംഗ് ആന്റ് അര്‍ബന്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനും വിട്ടുനല്‍ക്കുന്നതിനെ കുറിച്ചും അന്വേഷണം നടത്തണമെന്ന് ദിവാകരന്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications