ആലപ്പുഴയില്‍ ഗ്യാസ് ശ്മശാനം തുടങ്ങി
ആലപ്പുഴ: മന്ത്രി കെ. സി. വേണുഗോപാലിന്റെ മണ്ഡലമായ ആലപ്പുഴയിലെ വലിയചുടുകാട്ടില്‍ എല്‍പിജി ശ്മശാനം തുടങ്ങി. മന്ത്രി തന്നെയാണ് എല്‍പിജി ശ്മശാനം ഉദ്ഘാടനം ചെയ്തത്.
മന്ത്രിയായതിന് ശേഷം തന്റെ മണ്ഡലത്തില്‍ എല്‍പിജി സ്കൂളുകള്‍ മുതല്‍ വാണിജ്യ സമുച്ചയങ്ങള്‍ വരെ ഉദ്ഘാടനം ചെയ്യുന്നതിന്റെ തിരക്കിലാണ് മന്ത്രി. ഇക്കൂട്ടത്തിലാണ് വലിയചുടുകാട്ടില്‍ കഴിഞ്ഞ ദിവസം ഗ്യാസ് ശ്മശാനം ഉദ്ഘാടനം ചെയ്തത്.
മൃതദേഹം ദഹിപ്പിക്കുന്നതിന് 12 സിലിണ്ടറുകളില്‍ നിന്നായി അഞ്ച് ബര്‍ണറുകളിലേക്ക് എല്‍പിജിയെത്തുന്നു. ഒരു മൃതദേഹം പൂര്‍ണമായി ദഹിപ്പിച്ച് ചാരമായി മാറുന്നതിന് രണ്ട് മണിക്കൂറെടുക്കും. പുകയോ ദുര്‍ഗന്ധമോ ഉണ്ടാവില്ലെന്നതാണ് ഈ ശ്മശാനത്തിന്റെ മേന്മ.
ഒരു മൃതദേഹം ദഹിപ്പിക്കുന്നതിന് 700 രൂപയാണ് മുനിസിപ്പാലിറ്റി ഈടാക്കുന്നത്. നാല് ഏക്കറില്‍ കിടക്കുന്ന വലിയചുടുകാട്ടില്‍ 60 സെന്റ് സ്ഥലത്താണ് ഗ്യാസ് ശ്മശാനം സ്ഥാപിച്ചിരിക്കുന്നത്.
ഗ്യാസ് ശ്മശാനത്തിന് ചുറ്റുമായി ഒരു ഉദ്യാനം സ്ഥാപിക്കുന്നതിന് മുനിസിപ്പാലിറ്റിക്ക് പദ്ധതിയുണ്ട്. 10 ലക്ഷം രൂപയാണ് പദ്ധതിയുടെ ചെലവ്.












Click it and Unblock the Notifications