ഐസ്ക്രീം കേസ് സിബിഐക്ക് വിടണം: മുരളി
പാലക്കാട്: ഐസ് ക്രീം പാര്‍ലര്‍ കേസില്‍ സിബിഐയെ കൊണ്ട് അന്വേഷണം നടത്തിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ ആവശ്യപ്പെട്ടു.
സംഭവത്തിലെ യഥാര്‍ഥ സ്ഥിതി വെളിപ്പെടണമെങ്കില്‍ സിബിഐ അന്വേഷണത്തിലൂടെയേ സാധിക്കൂ. കുറ്റക്കാര്‍ ഏത് പാര്‍ട്ടിക്കാരായും അവരെ പുറത്തുകൊണ്ടുവരണം- മുരളി പറഞ്ഞു.
ഇപ്പോള്‍ നടക്കുന്ന വിവാദം കേരളത്തിന്റെ വിവാദത്തിന് തടസമാണ്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പോലും മുടങ്ങുന്ന സാഹചര്യമുണ്ടായത് ഗുണകരമല്ല. എല്‍എന്‍ജി ടെര്‍മിനല്‍ ഉള്‍പ്പെടെയുള്ള പല പ്രഖ്യാപനങ്ങളും പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ ഉണ്ടാകേണ്ടതായിരുന്നു.
ഇപ്പോള്‍ വാര്‍ത്താസമ്മേളനങ്ങളില്‍ പല പേരുകളും പറയുന്നത് ജീവിച്ചിരിക്കുന്നവരെയും മരിച്ചുപോയവരെയും അപകീര്‍ത്തിപ്പെടുത്തലാണ്. ഇത് സ്മാര്‍ത്തവിചാരത്തിന് തുല്യമാണ്.
ഡിസബര്‍ 22ന് ചേരുന്ന കെപിസിസി നിര്‍വാഹക സമിതി യോഗത്തില്‍ ആനുകാലിക സംഭവങ്ങള്‍ ചര്‍ച്ച ചെയ്യും. സംഘടനാ തിരഞ്ഞെടുപ്പില്‍ സമവായമെന്നത് ഒരു വിഭാഗത്തെ ഒതുക്കാന്‍ വേണ്ടിയുള്ളതാണ്. ഐ ഗ്രൂപ്പിന്റെ തളര്‍ച്ച പാര്‍ട്ടിയില്‍ സര്‍വനാശമായിരിക്കും ഉണ്ടാക്കുന്നത്- മുരളി പറഞ്ഞു.












Click it and Unblock the Notifications