ശബരിമലയില്‍ അരവണ വിതരണം മുടങ്ങി
ശബരിമല: ഡിസംബര്‍ 11 ശനിയാഴ് ഉച്ചയ്ക്ക് ശബരിമലയില്‍ അരവണ പ്രസാദം വിതരണം മുടങ്ങിയത് അയ്യപ്പഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തര്‍ക്കാണ് ഇതുകൊണ്ട് കൂടുതല്‍ പ്രയാസപ്പെടേണ്ടിവന്നത്.
ഉച്ചയ്ക്ക് 12 മണിക്കും ഒരു മണിക്കുമിടയിലാണ് അരവണ പായസ വിതരണം മുടങ്ങിയത്. പ്രസാദം പാക്ക് ചെയ്യുന്ന കണ്ടെയ്നറുകള്‍ തീര്‍ന്നുപോയതാണ് അവരണ വിതരണം മുടങ്ങാന്‍ കാരണമായത്.
ടോള്‍ നല്‍കേണ്ട ഗേറ്റില്‍ പ്രസാദം പാക്ക് ചെയ്യുന്ന കണ്ടെയ്നറുകളുമായി എത്തുന്ന ലോറി കുടുങ്ങികിടന്നതാണ് അരവണ വിതരണം മുടങ്ങുന്നതില്‍ കലാശിച്ചത്. ആവശ്യത്തിന് കണ്ടെയ്നറുകള്‍ ശബരിമലയില്‍ സ്റോക്ക് ചെയ്യുന്നതില്‍ അരവണ നിര്‍മാതാക്കള്‍ ശ്രദ്ധിക്കാത്തതും ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാന്‍ കാരണമായി.












Click it and Unblock the Notifications