സോണിയ കേരള സന്ദര്‍ശനം റദ്ദാക്കിയേക്കും
തിരുവനന്തപുരം: പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനു പിറകെ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയും കേരളാസന്ദര്‍ശനം റദ്ദാക്കിയേക്കുമെന്നറിയുന്നു. ഡിസംബര്‍ 30ന് കേരളം സന്ദര്‍ശിക്കാനായിരുന്നു സോണിയയുടെ ഉദ്ദേശ്യം.
കുഞ്ഞാലിക്കുട്ടി പ്രശ്നം പരിഹരിക്കാനാവാത്ത സാഹചര്യത്തില്‍ തല്‍ക്കാലം കേരളം സന്ദര്‍ശിക്കേണ്ടെന്നാണ് അവരുടെ തീരുമാനമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ദില്ലിയില്‍ നിന്നും ഇതുവരെയും മുഖ്യമന്ത്രിയെ സന്ദര്‍ശനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയിച്ചിട്ടില്ല.
തിരുവനന്തപുരത്ത് കെപിസിസിക്കായി നിര്‍മിച്ച പുതിയ കെട്ടിടത്തിന്റെയും കോട്ടയത്ത് രാജീവ്ഗാന്ധി ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെയും ഉദ്ഘാടനം സോണിയ നിര്‍വഹിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.
കുഞ്ഞാലിക്കുട്ടി പ്രശ്നത്തെ തുടര്‍ന്നാണ് മന്‍മോഹന്‍ സിംഗ് കേരള സന്ദര്‍ശനം റദ്ദാക്കിയതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.












Click it and Unblock the Notifications