സമ്പൂര്‍ണ മദ്യനിരോധനത്തിനെതിരെ വക്കം
തൃപ്പൂണിത്തുറ: സമ്പൂര്‍ണ മദ്യനിരോധനം നടപ്പിലാക്കുന്നത് വ്യാജമദ്യം വന്‍തോതില്‍ പെരുകുന്നതിന് കാരണമാവുമെന്ന് എക്സൈസ് മന്ത്രി വക്കം പുരുഷോത്തമന്‍ പറഞ്ഞു. അതിനാല്‍ സമ്പൂര്‍ണ മദ്യനിരോധനത്തിന്റെ കാര്യത്തില്‍ പുനര്‍വിചിന്തനം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തൃപ്പൂണിത്തറു മിനി സിവില്‍ സ്റേഷനിലെ പുതിയ എക്സൈസ് റെയ്ഞ്ച് ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു വക്കം.
കള്ള് ടിന്നിലടച്ച് വില്‍ക്കാനുള്ള പദ്ധതിയ്ക്കെതിരെ പ്രവര്‍ത്തിക്കുന്നത് അബ്കാരി ലോബിയാണ്. നല്ല മദ്യം വിതരണം ചെയ്യുന്ന സര്‍ക്കാര്‍ വിതരണ കേന്ദ്രങ്ങള്‍ ഒരിക്കലും അബ്കാരി ലോബിക്ക് ഗുണകരമാവില്ല.
കെ. ബാബു എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. എക്സൈസ് കമ്മിഷണര്‍ ടി. ബാലകൃഷ്ണന്‍, കെ. കെ. മോഹനന്‍ എന്നിവരും പങ്കെടുത്തു.












Click it and Unblock the Notifications