ദേശീയവിദ്യാഭ്യാസ കമ്മീഷന്‍ രൂപീകരിക്കും
ദില്ലി: ദേശീയ വിദ്യാഭ്യാസ കമ്മീഷന്‍ രൂപീകരിക്കുന്ന കാര്യം ഗവണ്‍മെന്റിന്റെ പരിഗണനയിലുണ്ടെന്ന് മനുഷ്യ വിഭവ ശേഷി വകുപ്പു മന്ത്രി ഫാത്ത്മി രാജ്യസഭയെ അറിയിച്ചു. സര്‍വശിക്ഷാ അഭിയാന്റെ ഭാഗമായി കമ്പ്യൂട്ടര്‍ വിദ്യാഭ്യാസത്തിന് ജില്ല തോറും 15 ലക്ഷം രൂപ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്റര്‍നെറ്റു മുഖേന പ്രൈമറി-ഹൈസ്കൂളികളെ തമ്മില ബന്ധിപ്പിക്കുവാന്‍ പദ്ധതിയില്ല..മനുഷ്യാവകാശ ഡിപ്പാര്‍ട്ട്മെന്റ് അടുത്തിടെ സ്കൂളുകളെക്കുറിച്ചു പഠനം നടത്തിയെന്ന വാര്‍ത്ത അദ്ദേഹം നിഷേധിച്ചു. ദില്ലിയിലെ ഒരു മനുഷ്യാവകാശ സംഘടന ഇക്കാര്യത്തെക്കുറിച്ചു പഠനം നടത്തുകയും പ്രൈവറ്റ്സ്കൂളുകളുടെ പ്രവര്‍ത്തനക്ഷമതയെക്കുറിച്ച് സംശയം പ്രകടിപ്പിക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. പ്രൈവറ്റ് സ്കൂളുകള്‍ക്ക് ഗവണ്‍മെന്റ് 100 ലക്ഷം സബ്സിഡി നല്‍കിയിരുന്നു. ഇതില്‍ 27 ലക്ഷം മാത്രമെ സമൂഹവികസനോന്മുഖമായി ഉപയോഗിച്ചിട്ടുള്ലൂ.
സമൂഹത്തിലെ പിന്നോക്കവിഭാഗങ്ങളില്‍ പെട്ടവര്‍ പെണ്‍മക്കളെ ദേവദാസികളായി മാറ്റുന്ന സംഭവങ്ങളുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ടു ചെയ്തായി മന്ത്രി കാന്തി സിങ് പറഞ്ഞു.












Click it and Unblock the Notifications